സ്കൂളിലെ മരങ്ങൾ മുറിച്ചു മാറ്റിയത് വിവാദമാകുന്നു

തുവ്വൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ മരങ്ങൾ മുറിച്ച് മാറ്റിയ നടപടി വിവാദമാകുന്നു. സ്മാർട്ട് സ്കൂൾ പദ്ധതിക്കായി തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാനാണ് മരങ്ങൾ മുറിച്ചത്. ഇതിനെതിരെ ചില വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്ത് പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. എന്നാൽ ഹൈടെക് കെട്ടിടങ്ങൾ നിർമിക്കാൻ സർക്കാറിലേക്ക് സമർപ്പിച്ച രേഖ പ്രകാരമുള്ള നടപടികൾ മാത്രമാണ് കൈകൊണ്ടതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. മരങ്ങൾ മുറിച്ച നടപടിക്കെതിരെ പരിസ്ഥിതിവാദികളും രംഗത്ത് എത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം വിദ്യാർഥി സംഘടനകൾ സ്കൂൾ പരിസരത്ത് മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. തണൽ മരങ്ങളായുള്ളവ സ്കൂളിൽ ഇപ്പോഴും അതേപടി നിലനിർത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.