ബി.കോം/ബി.ബി.എ: പ്രത്യേക മൂല്യനിര്‍ണയ ക്യാമ്പ് രണ്ടാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ ഏപ്രില്‍ 2017 പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുന്നതിന് കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകള്‍ക്ക് വേണ്ടി പ്രത്യേക മൂല്യനിര്‍ണയ ക്യാമ്പ് മെയ് 22 മുതല്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടത്തും. എല്ലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് അധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പി.ആര്‍ 1087/2018 എം.എസ്.ഡബ്ല്യൂ ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം മെയ് 13-ന് നടത്തിയ എം.എസ്.ഡബ്ല്യൂ പ്രവേശന പരീക്ഷയുടെ ഭാഗമായ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും മെയ് 20-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടത്തും. ലിസ്റ്റ് വെബ്‌സൈറ്റില്‍. ഫോണ്‍: 04936 226258. പി.ആര്‍ 1088/2018 ആറാം സെമസ്റ്റര്‍ ബി.ടെക്/ബി.ആര്‍ക് പരീക്ഷ ആറാം സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം) റഗുലര്‍ (സര്‍വകലാശാലാ കാമ്പസ് ഐ.ഇ.ടി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം)/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, ആറാം സെമസ്റ്റര്‍ ബി.ടെക്/പാര്‍ട്ട്‌ടൈം ബി.ടെക് (2009 സ്‌കീം-2009 മുതല്‍ 2013 വരെ പ്രവേശനം) സപ്ലിമെന്ററി, ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (2004 സ്‌കീം-2009 മുതല്‍ 2011 വരെ പ്രവേശനം, 2012 സ്‌കീം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ ആറിന് ആരംഭിക്കും. പി.ആര്‍ 1089/2018 ബി.കോം പുനഃപരീക്ഷ മെയ് 11-ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബി.കോം (സി.സി.എസ്.എസ്) കോര്‍ കോഴ്‌സ് ബി.സി.6.ബി.13 ഓഡിറ്റിംഗ്, അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുനഃപരീക്ഷ മെയ് 23-ന് രാവിലെ 9.30-ന് നടക്കും. പി.ആര്‍ 1090/2018 പരീക്ഷാഫലം 2017 മെയില്‍ നടത്തിയ ഏഴ്, എട്ട് സെമസ്റ്റര്‍ ബി.ആര്‍ക് (2012 സ്‌കീം) റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പി.ആര്‍ 1091/2018 അഞ്ചാം സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2017 റഗുലര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 28 വരെ അപേക്ഷിക്കാം. പി.ആര്‍ 1092/2018 2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 30 വരെ അപേക്ഷിക്കാം. പി.ആര്‍ 1093/2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.