രവീന്ദ്രൻ മാസസ്​റ്റർ പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ടി‍െൻറ സേവനത്തിന് ശേഷം

എടവണ്ണപ്പാറ: എളമരം പലക്കുഴി എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനും മാവൂര്‍ ചൂലൂര്‍ സ്വദേശിയുമായ രവീന്ദ്രന്‍ മാസ്റ്റര്‍ വിരമിക്കുന്നത് മൂന്ന് പതിറ്റാണ്ടി‍​െൻറ സേവനത്തിന് ശേഷം. 1988ല്‍ അധ്യാപകനായി എത്തിയ രവീന്ദ്രന്‍ മാസ്റ്റര്‍ ആയിരത്തോളം വിദ്യാര്‍ഥികളെ അറിവി‍​െൻറ ലോകത്തേക്ക് നയിച്ചു. കൂടാതെ വിവിധ മേഖലയിൽ ഒട്ടനവധി പ്രതിഭകളെ കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചു. ഉപജില്ല കലാ, കായിക, ശാസ്ത്ര മേളകളിലെ സ്‌കൂളി‍​െൻറ വിജയങ്ങള്‍ക്ക് പിന്നില്‍ മാസ്റ്ററുടെ സേവനമുണ്ടായിരുന്നു. ഈ വര്‍ഷത്തെ ഉപജില്ല കലോത്സവ ഓവറോള്‍ ഗോള്‍ഡന്‍ ട്രോഫിയും അറബിക് റണ്ണറപ്പ് ട്രോഫിയും പലക്കുഴിയിലേക്ക് എത്തിച്ചത് രവീന്ദ്രന്‍ മാസ്റ്ററുടേയും സഹപ്രവര്‍ത്തകരുടെയും ശ്രമഫലമായാണ്. വിദ്യാര്‍ഥികളെ സ്‌കോളര്‍ഷിപ്പ് മുതല്‍ സിവില്‍ സര്‍വിസ് വരെയുള്ള മത്സര പരീക്ഷകള്‍ക്ക് സന്നദ്ധരാക്കാന്‍ വേണ്ടി നടത്തിയ പരിപാടി രക്ഷിതാക്കള്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എളമരത്തി‍​െൻറ സാംസ്‌കാരിക-സാമൂഹിക മേഖലകളില്‍ തേൻറതായ ഇടം കണ്ടെത്താനും അതുവഴി നാട്ടുകാരില്‍ ഒരാളാകാനും മാസ് റ്റർക്ക് സാധിച്ചു. മാര്‍ച്ച് 31ന് സ്‌കൂളിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ മണമ്പൂര്‍ രാജന്‍ ബാബു മുഖ്യാഥിതിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.