മുറിഞ്ഞമാട്ടിൽ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടില്ല ^പഞ്ചായത്ത് പ്രസിഡൻറ്

മുറിഞ്ഞമാട്ടിൽ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികൾക്ക് അനുമതി നൽകിയിട്ടില്ല -പഞ്ചായത്ത് പ്രസിഡൻറ് അരീക്കോട്: സാഹസിക ടൂറിസത്തിനായി കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ ചാലിയാർ തീരമായ മുറിഞ്ഞമാട്ടിൽ സ്വകാര്യ കമ്പനി നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്കോ മണ്ണ് നിരപ്പാക്കലിനോ അനുമതി നൽകിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി, സ്ഥിരം സമിതി അധ്യക്ഷൻ കെ. നജീബ് എന്നിവർ വ്യക്തമാക്കി. കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ കമ്പനി പരിസ്ഥിതി പ്രാധാന്യമുള്ള മുറിഞ്ഞമാട്ടിലെ മണൽതിട്ടകളും മറ്റും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് അധികൃതർ രംഗത്തെത്തിയത്. എന്നാൽ, വേനലവധിയിൽ പാരാഗ്ലൈഡിങ്ങും ബലൂണിൽ പറക്കലും ഉൾക്കൊള്ളുന്ന സാഹസിക ടൂറിസത്തിന് താൽക്കാലികാനുമതി നൽകിയിരുന്നു. പക്ഷേ, വിവാദമായ പ്രവൃത്തികൾ പഞ്ചായത്ത് അനുമതിയോടെയല്ല എന്നാണ് പ്രസിഡൻറ് പറയുന്നത്. പരിസ്ഥിതി സൗഹൃദ ടൂറിസം മാത്രമേ മുറിഞ്ഞമാട്ടിൽ അനുവദിക്കൂ എന്നും ഇതിനായി ഡി.ടി.പി.സിയിലും ടൂറിസം വകുപ്പിലും ആവശ്യമായ സമ്മർദം ചെലുത്തുന്നുണ്ടെന്നും പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി, സ്ഥിരം സമിതി അധ്യക്ഷൻ കെ. നജീബ് എന്നിവർ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാട്ടുകാർ മുറിഞ്ഞമാട്ടിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മണ്ണുമാന്തിയന്ത്രം മണൽ നിരപ്പാക്കിത്തുടങ്ങിയതോടെതന്നെ വിവിധ വകുപ്പുകളിൽ നാട്ടുകാർ പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.