MPM2 mm me

പരിപാടികൾ ഇന്ന് കൂട്ടിലങ്ങാടി പനമ്പറ്റക്കടവ് പാലത്തിന് സമീപം: നവീകരിച്ച പനമ്പറ്റ-ചാള-വെണ്ണക്കോട് റോഡ് ഉദ്ഘാടനം, ടി.എ. അഹമ്മദ് കബീർ എം.എൽ.എ -9.00 me also മലപ്പുറം മണ്ഡലത്തിൽ 7.43 കോടിയുടെ റോഡ് പ്രവൃത്തിക്ക് ഭരണാനുമതി മലപ്പുറം: 2017-18 വർഷത്തെ പൊതുമരാമത്ത് വകുപ്പ് പ്രത്യേക ഫണ്ട്, എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി മലപ്പുറം മണ്ഡലത്തിൽ 7.43 കോടിയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും (ബ്രാക്കറ്റിൽ): പൊതുമരാമത്ത് വകുപ്പ് പ്രത്യേക ഫണ്ട്: പാണായി-പെരിമ്പലം-ആനക്കയം റോഡ് (4.80 കോടി), പാറമ്മൽ-പറങ്കിമൂച്ചിക്കൽ റോഡ് (ഒരു കോടി), ഉമ്മത്തൂർ-ആനക്കടവ്പാലം ലിങ്ക് റോഡ് (43 ലക്ഷം). എം.എൽ.എ ഫണ്ട്: താമരക്കുഴി-കൃഷ്ണലൈൻ പാത്ത്വേ (4.90 ലക്ഷം), കുന്നംതൊടി-പൊടിയാട്ടുപാറ നടപ്പാത (4.90 ലക്ഷം), കോൽമണ്ണ മൂഴിക്കൽ-അംഗൻവാടി പാത്ത്വേ (മൂന്ന് ലക്ഷം), ചെമ്മങ്കടവ്-അംഗൻവാടി പാത്ത്വേ (രണ്ട് ലക്ഷം), എരങ്കോൽ-തവരക്കുന്ന് പാത്ത്വേ (നാല് ലക്ഷം), വാളാപറമ്പ്‌-കൂർപ്പൻകല്ല്-മേച്ചേരിമുക്ക് പാത്ത്വേ (3.50 ലക്ഷം), വാൽതൊടി-പള്ളിയാളിപ്പടി പാത്ത്വേ (മൂന്ന് ലക്ഷം), ജി.എം.എൽ.പി.എസ് പന്തല്ലൂർ പാത്ത്വേ (രണ്ട് ലക്ഷം), പുല്ലാനിക്കോട്-വെളുത്തേടത്ത്മുക്ക് പാത്ത് വേ (4.50 ലക്ഷം), തൊണ്ടിക്കൽ-പാറച്ചെന പാത്ത് വേ (2.50 ലക്ഷം), കരിമ്പൻ കോളനി-കൂറ്റാമ്മൽ പാത്ത് വേ (2.50 ലക്ഷം), അറക്കൽപടി-കണ്ണീരാവ് പാത്ത് വേ (2.50 ലക്ഷം), പുളിയാട്ടകുളം-ചെറുകുന്ന്-മൂന്നിങ്ങൽതോട് പാർശ്വഭിത്തി കെട്ടി നടപ്പാത നിർമാണം (2.50 ലക്ഷം), പുറച്ചാടിപ്പറമ്പ്-മൂഴിക്കൽകുളമ്പ് പാത്ത് വേ (രണ്ട് ലക്ഷം), കുന്നത്ത്-മദ്റസപ്പടി പാത്ത് വേ (നാല് ലക്ഷം) മൂച്ചിക്കൽ-ആക്കത്തൊടി പാത്ത് വേ (മൂന്ന് ലക്ഷം), പിലാക്കൽ-കണ്ടപ്പിക്കുന്ന് ലക്ഷംവീട് പാത്ത് വേ (നാല് ലക്ഷം), കുഴിക്കാട്ടുപറമ്പ്-മേലേപ്പറമ്പ് പാത്ത് വേ (മൂന്ന് ലക്ഷം), പാരാപ്പള്ളിയാലി പാത്ത് വേ (മൂന്ന് ലക്ഷം), മഞ്ഞളാംകുന്ന്-മലേതോട്ടം-എക്കാപറമ്പ് പാത്ത് വേ (രണ്ട് ലക്ഷം), മലയതൊടി കോളനി-കോട്ടമ്മൽ പാത്ത്വേ (രണ്ട് ലക്ഷം) കീരിയാട്ട് ഇടവഴി-കള്ളിവളപ്പ് പാത്ത്വേ (രണ്ട് ലക്ഷം), കുന്നത്തീരി-കാഞ്ഞിരച്ചാൽ പാത്ത്വേ (രണ്ട് ലക്ഷം), മുല്ലതൊടി-കുഞ്ഞിത്തൊടി പാത്ത്വേ (രണ്ട് ലക്ഷം), കുന്നക്കാട്-പലേക്കോട് പാത്ത് വേ (4.90 ലക്ഷം) കെ.കെ പടി-ഉള്ളിച്ചീരി-കാവുങ്ങപ്പാറ പാത്ത് വേ (മൂന്ന് ലക്ഷം), വെട്ടുവക്കുണ്ട്-എടശ്ശേരിക്കുണ്ട് പാത്ത് വേ (നാല് ലക്ഷം), അറൂണ്ട്പാടം-കോഴിത്തായി-മാഞ്ചിയംപടി പാത്ത് വേ (നാല് ലക്ഷം), കല്ലിടുമ്പ്-ഉള്ളാട്ടീരി പാത്ത് വേ (നാല് ലക്ഷം). വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്: ചുങ്കം-ആലത്തൂർമല-താഴെക്കുളം റോഡ് (നാല് ലക്ഷം), വില്ലേജ് ഓഫിസ്-പെരുമ്പറമ്പ് റോഡ് (മൂന്ന് ലക്ഷം), കടമ്പോട്-മുള്ളറങ്ങാട് റോഡ് (4.5 ലക്ഷം), ചെമ്മങ്കടവ്-ചോലക്കൽ-വലിയപറമ്പ് റോഡ് (2.50 ലക്ഷം), ഈസ്റ്റ് കോഡൂർ-എടാട്ട്പാറ റോഡ് (2.50 ലക്ഷം), ന്യൂബസാർ-പെരുമ്പിടിച്ചാൽ റോഡ് (നാല് ലക്ഷം), അതിയാരത്ത്-പാറക്കാട് റോഡ് (നാല് ലക്ഷം), അൽഫാറൂഖ് യതീംഖാന റോഡ് (മൂന്ന് ലക്ഷം), ഉല്ലാസ്-നെല്ലിക്കുന്ന് റോഡ് (2.50 ലക്ഷം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.