പിഞ്ചുകുഞ്ഞ് രാത്രി റെയിൽവേ ട്രാക്കിൽ; അത്​ഭുതകരമായി രക്ഷപ്പെടുത്തി

കളമശ്ശേരി: രാത്രിയിൽ റെയിൽവേ ട്രാക്കിലൂടെ നടന്നു നീങ്ങിയ പിഞ്ചുകുഞ്ഞ് എതിർ ദിശയിലൂടെ പോകുന്ന ട്രെയിനിലെ യാത്രക്കാര​െൻറ ശ്രദ്ധയിൽപെട്ടതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കളമശ്ശേരി റെയിൽവേ ട്രാക്കിൽ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. റെയിൽവേ ക്വാർട്ടേഴ്സ് മുറ്റത്തു കളിച്ചിരുന്ന ദേവനാരായണൻ എന്ന രണ്ട് വയസ്സുകാരനാണ് മാതാവ് അറിയാതെ ട്രാക്കിലൂടെ ഇറങ്ങിനടന്നത്. കുട്ടിയെ കണ്ട യാത്രക്കാരൻ ഉടൻ കളമശ്ശേരി പൊലീസിനെ അറിയിച്ചു. തുടർന്ന് എസ്.ഐ പ്രസന്ന​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി. ഈ സമയം പാളത്തിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞുവരുന്ന കുഞ്ഞിനെ ടോർച്ചി​െൻറ വെളിച്ചത്തിൽ അവർ കണ്ടെത്തി. കുഞ്ഞിനെയും എടുത്ത് അവർ അരകിലോമീറ്ററോളം നീങ്ങിയപ്പോൾ കുഞ്ഞിനെ അന്വേഷിച്ചു നടന്ന മാതാവിനെയും കൂട്ടരേയും കണ്ടെത്തി. കുഞ്ഞിനെ കണ്ട മാതാവ് തളർന്നുവീണു. ഇരുവെരയും ഉടൻ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കൊല്ലത്ത്‌ ഡ്രൈവറായ അജിത്തി​െൻറയും റെയിൽവേ ജീവനക്കാരിയായ മഞ്ജുവി​െൻറയും മകനാണ് ദേവനാരായണൻ. മഞ്ജു മൂന്നു ദിവസം മുമ്പാണ് കളമശ്ശേരിയിൽ ജോലിക്ക് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.