മേള നിർവഹിക്കുന്നത് ദേശീയോദ്‌ഗ്രഥന ദൗത്യം ^മന്ത്രി കെ.ടി. ജലീൽ

മേള നിർവഹിക്കുന്നത് ദേശീയോദ്‌ഗ്രഥന ദൗത്യം -മന്ത്രി കെ.ടി. ജലീൽ പട്ടാമ്പി: സരസ് മേള നിർവഹിക്കുന്നത് ദേശീയോദ്‌ഗ്രഥന ദൗത്യമാണെന്നും മേള സാംസ്‌കാരിക ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുമെന്നും തദ്ദേശവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. പട്ടാമ്പിയിൽ പത്തു ദിവസത്തെ സരസ് മേളയുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി മതപരിവർത്തനങ്ങൾ നടന്ന പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പ്രാചീനകാലത്തെ മതപരിവർത്തനങ്ങളൊന്നും അസ്വസ്ഥതകളുണ്ടാക്കിയിരുന്നില്ല. ആ പാരമ്പര്യത്തിൽ നിന്ന് വിഭിന്നമായ അനുഭവങ്ങളാണ് ആധുനിക ഇന്ത്യ കാണിച്ചു തരുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട് കലാപങ്ങളും മനുഷ്യക്കുരുതിയും നടക്കുന്നു. യഥാർഥത്തിൽ മറ്റു മൃഗങ്ങളെപ്പോലെ പശുവിനെ ബലി കൊടുക്കുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യത്തി​െൻറ പേരിൽ ആക്രമണങ്ങൾ നടക്കുന്നു. കലയും സംസ്കാരവും മനുഷ്യമനസ്സിനെ ഹരിതാഭമാക്കും. കലാബോധമാണ് മനുഷ്യരെയും മൃഗങ്ങളെയും വേർതിരിക്കുന്നത്. കലയുള്ളിടത്ത് കലാപമില്ലെന്നും യഥാർഥ വിശ്വാസത്തെ വരിച്ചാൽ കലയും സംസ്കാരവും ഉൾക്കൊള്ളാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബഹുസ്വരതകളെ ഇല്ലായ്മ ചെയ്യുന്ന കാലത്ത് ഇത്തരം മേളകൾക്ക് പ്രസക്തിയേറെയുണ്ടെന്ന് എഴുത്തുകാരി ദീപ നിശാന്ത് പറഞ്ഞു. കവികളും സാഹിത്യകാരന്മാരും അസഹിഷ്ണുതയുടെ ഇരകളാക്കപ്പെടുന്നു. സമസ്ത വൈവിധ്യങ്ങളും ജനാധിപത്യപരമായി വികസിപ്പിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കണമെന്നും ബഹുസ്വരതയെ അംഗീകരിക്കലാണ് യഥാർഥ ജനാധിപത്യമെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.