തിരുമാന്ധാംകുന്ന്​ പൂരം: ഇരു​ ദേവ ചൈതന്യങ്ങൾക്കും നാ​െള ആറാട്ട്​

പെരിന്തൽമണ്ണ: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തി​െൻറ ഏറ്റവും സവിശേഷ ചടങ്ങായ ഇരു ദേവ ചൈതന്യങ്ങൾക്കും ഒരേസമയമുള്ള ആറാട്ട് ശനിയാഴ്ച നടക്കും. രാവിലെ 9.30ന് കൊട്ടിയിറക്കത്തിൽ ശിവ​െൻറയും ഭഗവതിയുെടയും തിടമ്പ് വെവ്വേറെ ഗജവീരന്മാരുടെ പുറത്ത് ആറാട്ടിനായി എഴുന്നള്ളിക്കും. ഭഗവാന് എട്ടാം പൂരദിവസം മാത്രമുള്ള ആറാട്ടാണ് ശനിയാഴ്ച നടക്കുക. 11 മണിക്ക് ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറും. വെള്ളിയാഴ്ച പൂരത്തി​െൻറ ആവേശം മുറുകുന്ന ദിനങ്ങളിലൊന്നായ ഏഴാം പൂരമാണ്. വ്യാഴാഴ്ച രാവിലെ േക്ഷത്രാങ്കണത്തിൽ ഏറാന്തോട് ഗൗരിശങ്കരം തിരുവാതിരക്കളിയും ശിവരഞ്ജിനി നൃത്ത-സംഗീത വിദ്യാലയം നൃത്തങ്ങളും അവതരിപ്പിച്ചു. പതിവുപോെല 11ാം ആറാട്ടിന് രാവിലെ 9.30ന് കൊട്ടിയിറങ്ങി. 11ന് മേളത്തോടെ ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറി. വൈകീട്ട് ക്ഷേത്രമുറ്റത്ത് അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തും തിച്ചൂർ ചന്ദ്രൻ നാഗസ്വരവും ചൊവ്വര രാമചന്ദ്രൻ നമ്പ്യാർ പാഠകവും അവതരിപ്പിച്ചു. ഹൃഷികയുടെ ഡാൻസും അരങ്ങേറി. രാത്രി 9.30ന് 12ാം ആറാട്ടിന് കൊട്ടിയിറങ്ങി. തിരുമാന്ധാംകുന്നിൽ ഏഴാം പൂരം ഇന്ന് ഘനസംഘ നൃത്തം -രാവിലെ 7.30, തിരുവാതിരക്കളി -8.00, പന്തീരടിപൂജ -9.00, കൊട്ടിയിറക്കം (13ാം ആറാട്ട്) -9.30, കൊട്ടിക്കയറ്റം -11.00, ഉത്സവബലി -12.30, ക്ഷേത്രാങ്കണത്തിൽ: ചാക്യാർകൂത്ത് -3.00, ഒാട്ടന്തുള്ളൽ -4.00, നാഗസ്വരം, പാഠകം -6.00, ഡബിൾ തായമ്പക -7.00, ശിവന് ശ്രീഭൂതബലി -8.30, കൊട്ടിയിറക്കം (14ാം ആറാട്ട്) -9.45, കൊട്ടിക്കയറ്റം -11.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.