ദേശീയ സരസ് മേളക്ക് പട്ടാമ്പിയിൽ തിരിതെളിഞ്ഞു

പട്ടാമ്പി: ഉജ്ജ്വല ഘോഷയാത്രയോടെ മൂന്നാമത് . പട്ടാമ്പി-പെരിന്തൽമണ്ണ റോഡിൽ പുതിയ മാർക്കറ്റിനു സമീപത്തെ വേദിയിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ദീപ നിശാന്ത് മുഖ്യപ്രഭാഷണ൦ നടത്തി. കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരി കിഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ വി.എം. മുഹമ്മദലി, കെ.പി.എം. പുഷ്പജ, നഗരസഭ കൗൺസിലർ സുന്ദരൻ കുട്ടി, എൻ.പി. വിനയകുമാർ, കെ.എസ്.ബി.എ. തങ്ങൾ, പി.ടി. മുഹമ്മദ്, ഇ.പി. ശങ്കരൻ, കെ.എം. ഹരിദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. മുരളി, സി.എം. നീലകണ്ഠൻ, പി. സുമിത എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി സ്വാഗതവും കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സെയ്തലവി നന്ദിയും പറഞ്ഞു. പാലക്കാട് സ്വരലയയുടെ ഗാനമേളയും നടന്നു. മേളയുടെ മുന്നോടിയായി ഗവ. യു.പി സ്കൂൾ പരിസരത്തുനിന്ന് പൂക്കാവടികളും പൂതനും തിറയും കേൽക്കളി, ദഫ്മുട്ട്, ചെണ്ടമേളം എന്നിവയുമായി നഗരപാത നിറഞ്ഞൊഴുകിയ ഘോഷയാത്രയിൽ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ അണിനിരന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.പി. വാപ്പുട്ടി, വൈസ് ചെയർപേഴ്‌സൻ സി. സംഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി, കുടുംബശ്രീ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 29 വരെ നടക്കുന്ന മേളയിൽ 240ഓളം വിവിധ സ്റ്റാളുകളുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.