സ്കൂൾ വാർഷികം

ആനക്കര: കുമരനെല്ലൂർ ജി.എൽ.പി സ്കൂളിലെ 99ാം വാർഷികം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സമദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബീന സ്വാഗതവും സൈനബ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു. ആനക്കര: കുമ്പിടി ജി.ടി.ജെ.ബി സ്കൂളിലെ വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ദിവ്യ അശോകൻ അധ്യക്ഷത വഹിച്ചു. പുലരി പുസ്തകത്തിൻറെ പ്രകാശനം തൃത്താല ഏ.ഇ.ഒ വേണുഗോപാൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ രവീന്ദ്രനാഥ് സ്വാഗതവും ശോഭ നന്ദിയും പറഞ്ഞു. എസ്.പി.സി കാഡറ്റുകളുടെ പരേഡും സ്‌കൂള്‍ വാര്‍ഷികവും ആനക്കര: പറക്കുളം ജി.എം.ആര്‍ സ്‌കൂളിലെ എസ്.പി.സി കാഡറ്റ് പരേഡും സ്‌കൂള്‍ വാര്‍ഷികവും ആഘോഷിച്ചു. പരേഡില്‍ വി.ടി. ബല്‍റാം എം.എല്‍.എ സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ വാര്‍ഷികം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുന്ദരന്‍ മുണ്ട്രക്കോട് മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. വാര്‍ഡ് അംഗം സ്മിത അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അബ്ദുറഹ്മാന്‍, പ്രിന്‍സിപ്പൽ കൃഷ്ണകുമാര്‍, ഗുരുവായൂരപ്പന്‍, സൂപ്രണ്ട് രാജഗോപാല്‍, എസ്.പി.സി ചാര്‍ജ് ഓഫിസര്‍ ഫൈറു, എസ്.പി.സി ട്രെയ്നര്‍ രവി, രാജന്‍, സരസ്വതി, നടരാജന്‍, സ്റ്റാഫ് സെക്രട്ടറി രതീഷ് എന്നിവര്‍ സംസാരിച്ചു. ചിത്രം പരേഡ് ) പറക്കുളം ജി.എം.ആര്‍ സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളുടെ പരേഡില്‍ വി.ടി. ബല്‍റാം എം.എല്‍.എ സല്യൂട്ട് സ്വീകരിക്കുന്നു യാത്രയയപ്പ് തൃത്താല: സര്‍വിസില്‍നിന്ന് വിരമിക്കുന്ന പഞ്ചായത്ത് സെക്രട്ടറി എം.ഡി. വർഗീസിന് ഭരണസമിതിയും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. പ്രസിഡൻറ് എ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. ദീപ അധ്യക്ഷത വഹിച്ചു. തൃത്താല സഹകരണ ബാങ്ക് പ്രസിഡൻറ് കെ.വി. മരക്കാര്‍, എം.ടി. അച്യുതന്‍, എം.എം പരമേശ്വരന്‍, കെ.പി. സ്വർണകുമാരി, പി.വി. മുഹമ്മദാലി, കെ.പി. ശ്രീനിവാസന്‍, പത്തില്‍ അലി എന്നിവര്‍ സംസാരിച്ചു. എം. അമ്പിളി സ്വാഗതവും ബിജുമോള്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.