അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഓശാന ആചരിച്ചു

നിലമ്പൂർ: അന്ത്യ അത്താഴ സമയത്ത് യേശു ശിഷ‍്യൻമാരുടെ പാദങ്ങൾ കഴുകി ചുംബിച്ചത് അനുസ്മരിച്ച് ക്രൈസ്തവർ വ‍്യാഴാഴ്ച ലോകമെങ്ങും പെസഹ ആചരിച്ചു. ദേവാലയങ്ങളിൽ പുരോഹിതർ വിശ്വാസികളുടെ പാദങ്ങൾ കഴുകി ചുംബിച്ചു. രാവിലെ ഏഴോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. വിശുദ്ധ കുർബാന, ആരാധാന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു. ഭവനങ്ങളിലും അന്ത്യഅത്താഴ സ്മരണയിൽ അപ്പം മുറിക്കൽ ശുശ്രൂഷ നടന്നു. ചാലിയാർ മുട്ടിയേൽ സ​െൻറ് അൽഫോൻസ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. ദീപക് എടക്കാട്ട് നേതൃത്വം നൽകി. ഇടിവണ്ണ സ​െൻറ് തോമസ് ദേവാലയത്തിൽ നടന്ന പെസഹ ശുശ്രൂഷകൾക്ക് ഫാ. സെബാസ്റ്റ്യൻ പാറയിൽ, ഫാ. മനു എന്നിവർ നേതൃത്വം നൽകി. നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ ഫാ. തോമസ് കച്ചിറയിൽ, നിലമ്പൂർ ഇൻഫൻറ് ജീസസ് ദേവാലയത്തിൽ ഫാ. റാബിൻ, വടപുറം സ​െൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ഫാ. ഷാജി ആനിതോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. ദേവാലയങ്ങളിൽ ഒരു മണിക്കൂർ നീണ്ട ആരാധനയും നടത്തി. കാൽവരിയിലെ മരക്കുരിശിൽ യേശുദേവൻ ജീവത്യാഗം ചെയ്തതി‍​െൻറ ഓർമ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. രാവിലെ ആറരയോടെ ദുഃഖവെള്ളി ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കുരിശി‍​െൻറ വഴിയും നടക്കും. പടം nbr 3 മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളിയിൽ പെസഹ തിരുകർമങ്ങളുടെ ഭാഗമായി പുരോഹിതർ വിശ്വാസിയുടെ പാദം കഴുകൽ ശുശ്രൂഷ നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.