വാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂം സമർപ്പണവും

ഏലംകുളം: സൗത്ത് എ.എൽ.പി സ്കൂൾ 96ാം വാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂം-സ്റ്റേജ് സമർപ്പണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ നിർവഹിച്ചു. വാർഡ് മെംബർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ്റൂമി​െൻറ ഉദ്ഘാടനം പെരിന്തൽമണ്ണ എ.ഇ.ഒ കെ. അജിത് മോൻ നിർവഹിച്ചു. സ്കൂൾ മേനേജർ ദാമോദരൻ നായർ, സ്കൂൾ പ്രധാനാധ്യാപിക സ്മിത ടീച്ചർ, മുൻ പ്രധാനാധ്യാപകൻ കൃഷ്ണൻകുട്ടി മാസ്റ്റർ, മധു മാസ്റ്റർ, വാസു തുടങ്ങിയവർ സംബന്ധിച്ചു. വി. ദിലീപി​െൻറ സ്മരണക്കായി ദിലീപി​െൻറ സുഹൃത്തുക്കൾ സ്കൂളിന് വേണ്ടി നിർമിച്ചുനൽകിയ സ്റ്റേജി​െൻറ ഉദ്ഘാടനം ദിലീപി​െൻറ മകൾ വൈഗ നിർവഹിച്ചു. ദിലീപി​െൻറ അച്ഛൻ വിശ്വനാഥൻ, അമ്മ സതീദേവി, ഭാര്യ ധന്യ, മകൾ വൈഗ എന്നിവർ സ്റ്റേജിൽ ഭദ്രദീപം തെളിയിച്ചു. സി. വാസു മാസ്റ്റർ പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലെ മുൻ അറബി അധ്യാപകൻ സ്മാർട്ട് ക്ലാസിലേക്ക് നൽകിയ കമ്പ്യൂട്ടർ എ.ഇ.ഒ കെ. അജിത് മോൻ സ്കൂൾ പ്രധാനാധ്യാപിക സ്മിത ടീച്ചർക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് മൂസക്കുട്ടി, എൻ. വാസുദേവൻ, ജുനൈദ്, നൗഷാദ്, കൃഷ്ണൻ കുട്ടി മാസ്റ്റർ, അജിത്ത് മോൻ, അഞ്ജന ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.