സാഹസിക ടൂറിസത്തിെൻറ പേരിൽ ചാലിയാർ തീരത്ത് കൈയേറ്റ ശ്രമം

അരീക്കോട്: ചാലിയാർ തീരത്തെ കീഴുപറമ്പ് മുറിഞ്ഞമാടിലെ ഏക്കർ കണക്കിന് വരുന്ന അതീവ ജൈവ പ്രാധാന്യമുള്ള മേഖല സാഹസിക ടൂറിസത്തിനായി കൈയേറി നിരത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടൽ മൂലം നിർത്തിവെച്ചു. മണ്ണുമാന്തി ഉപയോഗിച്ച് ചാലിയാർ തീരം നിരപ്പാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വിനോദ സഞ്ചാര കമ്പനിക്കാണ് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് അധികൃതർ മുറിഞ്ഞമാടിൽ പ്രവർത്തനാനുമതി നൽകിയത്. സാഹസിക ടൂറിസത്തി​െൻറ ഭാഗമായി പാരാഗ്ലൈഡിങിനുള്ള പ്രതലം ഒരുക്കൽ, ഹെലിപാഡ് ഒരുക്കൽ എന്നിവക്ക് വേണ്ടിയാണ് മണ്ണ് മാന്തി ഉപയോഗിച്ച് പ്രവൃത്തി തുടങ്ങിയത്. ചാലിയാറിൽ മണൽതിട്ട നിറഞ്ഞ വിശാലമായ മാട് അവശേഷിക്കുന്ന ഏക മേഖല കൂടിയാണ് മുറിഞ്ഞമാട്. പ്രദേശത്തി​െൻറ വിനോദ സഞ്ചാര സാധ്യതയെക്കുറിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് വിനോദ സഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വകാര്യ ടൂറിസം കമ്പനിക്ക് പ്രത്യേക മാർഗനിർദേശമോ വകുപ്പു തല മേൽനോട്ടമോ ഇല്ലാതെ മുറിഞ്ഞ മാടിൽ 60,000 രൂപ വാർഷിക വാടകയിൽ സ്ഥലം വിട്ട് നൽകിയത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.