ദേശീയപാത വികസനം: മതിയായ നഷ്​ടപരിഹാരമോ ജോലിയോ നൽകണം ^ഐ.എൻ.ടി.യു.സി

ദേശീയപാത വികസനം: മതിയായ നഷ്ടപരിഹാരമോ ജോലിയോ നൽകണം -ഐ.എൻ.ടി.യു.സി തേഞ്ഞിപ്പലം: ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ തലപ്പാറ മുതൽ ചേളാരിവരെയുള്ള സ്ഥലങ്ങളിലുള്ള വിവിധസ്ഥാപനങ്ങളിലെ ജോലി നഷ്ടപ്പെടുന്നവർക്ക് മറ്റൊരു സ്ഥിരംജോലിയോ മതിയായ നഷ്ടപരിഹാരമോ നൽകണമെന്നും അല്ലാത്തപക്ഷം ജനവാസമില്ലാത്ത മേഖലയിലൂടെ പാത നിർമിക്കണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. മൂന്നിയൂർ മണ്ഡലം ഐ.എൻ.ടി.യു.സി സെക്രട്ടറി നൗഷാദ് തിരുത്തുമ്മൽ ദേശീയപാത അധികൃതർക്ക് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നാലുവരി ദേശീയപാത നിർമിക്കാൻ നേരത്തേ പരിഗണനയിലുണ്ടായിരുന്നതു പ്രകാരം മൂന്നിയൂർ പഞ്ചായത്തിലെ തലപ്പാറ മുതലുള്ള കിഴക്ക് വയലിലൂടെ മുടവഞ്ചീരി-ചേട്ടേരി പാറ-പുത്തൂർ വയൽവഴി രാമനാട്ടുകര ബൈപാസിലേക്ക് എത്തുന്നവിധം ഗതി തിരിച്ചുവിടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം മൂന്നിയൂർ മണ്ഡലം ഐ.എൻ.ടി.യു.സി ബഹുജന സമരത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.