യുവ ഫൈവ്‌സ് ഫ്ലഡ്​ലിറ്റ് ഫുട്ബാൾ നാളെ തുടങ്ങും

വണ്ടൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം തിരുവാലി പത്തിരിയാൽ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഫൈവ്‌സ് ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമ​െൻറ് നടക്കും. മേളയുടെ ഉദ്‌ഘാടനം ശനിയാഴ്ച വൈകീട്ട് 7.30ന് എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവാലി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, യുവ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ധനശേഖരണാർഥമാണ് ടൂർണമ​െൻറ് സംഘടിപ്പിക്കുന്നത്. ഒരുമാസം നീളുന്ന മേളയിൽ വിദേശ താരങ്ങളടക്കം പങ്കെടുപ്പിച്ച് 24 ടീമുകൾ മാറ്റുരക്കും. രാത്രി എട്ടിനാണ് മത്സരങ്ങൾ ആരംഭിക്കുക. ഉദ്‌ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എ. കോമളവല്ലി, എടവണ്ണ എസ്.ഐ ശിവദാസൻ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ടൂർണമ​െൻറ് കമ്മിറ്റി ചെയർമാൻ എ.എം. ഷാനവാസ്, കൺവീനർ കെ. ശറഫുദ്ദീൻ, കെ. സൈത് അലി, സി.ടി. ജിൽഷാർ കരീം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.