സംവേദനയാത്ര സംഗമം

കാളികാവ്: ജില്ല യൂത്ത് ലീഗ് സംഘടന ശാക്തീകരണ കാമ്പയിനി​െൻറ ഭാഗമായി ജില്ല കമ്മിറ്റി നടത്തുന്ന വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ കാളികാവ് ബി.ബി ഓഡിറ്റോറിയത്തില്‍ നടന്നു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസല്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കളത്തില്‍ കുഞ്ഞാപ്പു ഹാജി വിതരണം ചെയ്തു. ഷൈജല്‍ എടപ്പറ്റ അധ്യക്ഷത വഹിച്ചു. എം. അലവി സാഹിബ്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി. അശ്റഫ്, വി.എ.കെ. തങ്ങള്‍, എന്‍.എം. നസീം, മുസ്തഫ അബ്ദുല്ലത്തീഫ്, എം.ടി. അലി നൗഷാദ്, കെ.പി. ഹൈദരലി, ഡോ. ഫൈസല്‍ ബാബു, എ. അസ്‌കര്‍, എ.എം. ജാഫര്‍, എം. സല്‍മാന്‍, എം. ഫിയാസ്, നിസാജ് എടപ്പറ്റ, ജാഫര്‍, ബദറുദുജ, പി. സമീര്‍ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ സുബൈര്‍ തങ്ങൾ, ഷരീഫ് കുറ്റൂര്‍, വി.കെ.എം. ഷാഫി അമീര്‍ പാതാരി, എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍, ആലംഗീര്‍, ബാവ, എം.കെ.സി. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.