നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുറുവംപുഴയിൽ പെരുവംപാടം വി.സി.ബി കം ബ്രിഡ്ജിന് ചീർപ്പ് സ്ഥാപിച്ചു. നാല് ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. 12 കള്ളികളിലായി 24 സ്റ്റീലിെൻറ ചീർപ്പാണ് സ്ഥാപിച്ചത്. 1.20 മീറ്റർ ഉയരത്തിലുള്ള ചീർപ്പുകളാണിവ. ഉയരം കുറവുള്ളതിനാൽ താഴേക്കുള്ള വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടില്ല. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവിടെ വി.സി.ബി കം ബ്രിഡ്ജ് നിർമിച്ചത്. മരപ്പലകകൊണ്ടാണ് ചീർപ്പുകൾ സ്ഥാപിച്ചിരുന്നത്. കാലപ്പഴക്കം കാരണം ഇവ പിന്നീട് ദ്രവിച്ച് ഉപയോഗശൂന്യമായി. ഇതോടെയാണ് എളുപ്പം നാശം സംഭവിക്കാത്ത സ്റ്റീലിെൻറ ചീർപ്പുകളുണ്ടാക്കി സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, പഞ്ചായത്ത് അംഗങ്ങളായ അച്ചാമ്മ ജോസഫ്, കൃഷ്ണൻകുട്ടി പാലക്കയം, ഇടിവണ്ണ സെൻറ് തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പാറയിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചീർപ്പ് സ്ഥാപിക്കാൻ സഹായവുമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.