ലോഗോ പ്രകാശനവും മെഡിക്കൽ ക്യാമ്പും

പരപ്പനങ്ങാടി: ചെറമംഗലം എ.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ലോഗോ പ്രകാശനവും സൗജന്യ സമ്പൂർണ മെഡിക്കൽ ക്യാമ്പും നടന്നു. പൂർവ വിദ്യാർഥി സംഘടനയുടെ കർമപഥം ഉദ്ഘാടനവും ലോഗോ പ്രകാശനവും പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിച്ചു. തുടർന്ന് നടന്ന സമ്പൂർണ മെഡിക്കൽ ക്യാമ്പ് പരപ്പനങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഭവ്യാരാജ് നിർവഹിച്ചു. പി.വി. കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു. ഉഷാദേവി ടീച്ചർ, സേതു മാധവൻ, ഉണ്ണികൃഷ്ണൻ, സലീം കരാട്ട്, മിഷൻ പുനർജനി ഡയറക്ടർമാരായ പി.വി. മുഹമ്മദ്, വിനീത്, നീതി മെഡിക്കൽസ് ചെയർമാൻ ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.