വേനലിൽ മലപ്പുറത്ത്​ കുടിവെള്ളമെത്തിക്കാൻ ലിങ്ക്​ലൈൻ പ്രവൃത്തി പുരോഗമിക്കുന്നു

മലപ്പുറം: കടുത്ത വേനലിൽ മലപ്പുറം നഗരത്തിലേക്കുള്ള ജലവിതരണം മുടങ്ങാതിരിക്കാൻ വാട്ടർ അതോറിറ്റിയുടെ ലിങ്ക് പൈപ്പ്ലൈൻ പ്രവൃത്തി പുരോഗമിക്കുന്നു. തൂതപ്പുഴ കേന്ദ്രീകരിച്ചുള്ള മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനിൽനിന്നും മലപ്പുറം നഗരസഭയിലേക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി. മൂർക്കനാട് പദ്ധതിയുടെ ൈപപ്പ്ലൈൻ കൂട്ടിലങ്ങാടി വരെ വന്നുനിൽക്കുന്നുണ്ട്. ഇവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ച് ജല അതോറിറ്റി ഡിവിഷൻ ആസ്ഥാനത്തിന് സമീപമുള്ള ഗ്രൗണ്ട്ലെവർ ടാങ്കിൽ വെള്ളമെത്തിക്കാനാണ് പദ്ധതി. ദേശീയപാതയോട് ചേർന്ന് 250 എം.എം വ്യാസമുള്ള ഡി.െഎ പൈപ്പ് സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നത്. എം.എസ്.പി സ്കൂളിന് സമീപമാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. ഒരു കോടി രൂപയോളമാണ് പ്രവൃത്തിയുടെ ചെലവ്. മലപ്പുറം ജല അതോറിറ്റി ഡിവിഷന് കീഴിലാണ് പ്രവൃത്തി നടക്കുന്നത്. കഴിഞ്ഞ വേനലിൽ കടലുണ്ടിപ്പുഴയിൽ നീരൊഴുക്ക് നിലച്ചതോടെ പദ്ധതികളുടെ പമ്പിങ് മാസങ്ങളോളം നിർത്തിയിരുന്നു. ജില്ല ആസ്ഥാനത്തും പരിസരപ്രദേശങ്ങളിലും ലോറിയിലും മറ്റുമാണ് വെള്ളം വിതരണം ചെയ്തിരുന്നത്. ജനങ്ങൾ ഇതുമൂലം ഏറെ ദുരിതത്തിലായിരുന്നു. കടുത്ത വേനലിലും തൂതപ്പുഴയിൽ നീരൊഴുക്ക് ഉണ്ടാവാറുണ്ട്. ഇതിനാൽ മൂർക്കനാട് പദ്ധതിയിൽനിന്നുള്ള പമ്പിങ്ങിന് തടസ്സം നേരിടാറില്ല. കഴിഞ്ഞ വേനലിലും മൂർക്കനാട് പദ്ധതിയുടെ പമ്പിങ് മുടങ്ങിയിരുന്നില്ല. മൂർക്കനാട് പദ്ധതിയുടെ ഒരു ലൈൻ കൂട്ടിലങ്ങാടി വരെ നേരത്തെതന്നെ സ്ഥാപിച്ചിരുന്നു. കൂട്ടിലങ്ങാടി കുടിവെള്ള പദ്ധതിയിൽനിന്നുള്ള ജലവിതരണത്തിന് തടസ്സം നേരിടുേമ്പാൾ ബദൽ സംവിധാനം എന്ന നിലക്കായിരുന്നു ഇത്. പൈപ്പ്ൈലൻ മലപ്പുറത്തേക്ക് നീട്ടുന്നതോടെ വേനലിൽ നിയന്ത്രിത തോതിലെങ്കിലും നഗരപ്രദേശങ്ങളിൽ ജലവിതരണം സാധ്യമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.