കണിക പരീക്ഷണത്തിനെതിരെ വൈക്കോയുടെ പദയാത്ര 31 മുതൽ

കോയമ്പത്തൂർ: പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ട മലനിരകളിൽ നടക്കാനിരിക്കുന്ന കണിക പരീക്ഷണത്തിനെതിരെ എം.ഡി.എം.കെ ജനറൽ സെക്രട്ടറി ൈവക്കോ പദയാത്ര നടത്തും. മധുര, തേനി ജില്ലകളിൽ മാർച്ച് 31 മുതൽ ഏപ്രിൽ ഒമ്പത് വരെയാണ് പദയാത്ര. കണിക പരീക്ഷണത്തി​െൻറ പ്രത്യാഘാതങ്ങളെ കുറിച്ച് മേഖലയിലെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പദയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ലഘുലേഖകളും മറ്റും വിതരണം ചെയ്യും. 31ന് രാവിലെ ഒമ്പതിന് മധുര പഴങ്കാനത്തം ജങ്ഷനിൽ ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തേനി ജില്ലയിലെ ഉത്തമപാളയം താലൂക്കിലെ പൊട്ടിപുറം മലയിൽ കണിക പരീക്ഷണത്തിന് തിങ്കളാഴ്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.