കൊണ്ടോട്ടി നഗരസഭ: പാലക്കൽ ഷെറീന വൈസ്​ ചെയർപേഴ്​സൻ

കൊണ്ടോട്ടി: നഗരസഭ വൈസ് ചെയർപേഴ്സനായി യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ പാലക്കൽ ഷെറീനയെ തെരഞ്ഞെടുത്തു. സി.പി.എം സ്വതന്ത്ര പി. ഗീതയെയാണ് പരാജയപ്പെടുത്തിയത്. 40 അംഗ കൗൺസിലിൽ ഷെറീനക്ക് 29 വോട്ട് ലഭിച്ചപ്പോൾ ഗീതക്ക് ഒമ്പത് വോട്ടാണ് ലഭിച്ചത്. സി.പി.എം അംഗം സൗദാമിനിയുടെ വോട്ട് അസാധുവായപ്പോൾ എസ്.ഡി.പി.െഎ കൗൺസിലർ വി. അബ്ദുൽ ഹക്കീം വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന കോൺഗ്രസ് സ്വതന്ത്രൻ സൈതലവി പറമ്പാടൻ ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. 31ാം വാർഡ് മേക്കാട് നിന്നുള്ള കൗൺസിലറാണ് പാലക്കൽ െഷറീന. ചെയർമാൻ സി.കെ. നാടിക്കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. 40 അംഗ കൗൺസിലിൽ മുസ്ലിം ലീഗ് -18, കോൺഗ്രസ് -11, സി.പി.എം -ഒമ്പത്, സി.പി.െഎ -ഒന്ന്, എസ്.ഡി.പി.െഎ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് ധാരണപ്രകാരം ആറ് മാസം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ് ചെയര്‍പേഴ്‌സൻ സ്ഥാനം ലീഗിനുമാണ്. ആഗസ്റ്റ് 30ന് നിലവിലെ ചെയർമാനും വൈസ് ചെയർപേഴ്സനും രാജിവെക്കും. െതരഞ്ഞെടുപ്പിന് വരണാധികാരിയായ ജില്ല രജിസ്ട്രാർ ആർ. അനിൽ കുമാർ നേതൃത്വം നൽകി. ചെയർമാൻ സി.കെ. നാടിക്കുട്ടി, പി. അബ്ദുറഹ്മാൻ, അഡ്വ. കെ.കെ. സമദ്, ചുക്കാൻ ബിച്ചു, യു.കെ. മമ്മദീശ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.