വാര്‍ഷിക സംഗമം നാളെ മുതൽ

ചുങ്കത്തറ: അണ്ടിക്കുന്ന് നജാത്തുല്‍ അനാം വാര്‍ഷിക സംഗമം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥി സമ്മേളനം, വിദ്യാര്‍ഥി സംഗമം, വനിത സമ്മേളനം, ബാലസംഗമം, വിസ്മയകല പ്രകടനങ്ങള്‍, പൊതുസമ്മേളനം എന്നിവ നടക്കും. പി.വി. അന്‍വര്‍ എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ സി.എച്ച്. അലി ശാക്കിര്‍ സുല്ലമി, ഉമര്‍ സ്വലാഹി, മുഹമ്മദ് ജിര്‍ഷാദ്, അസൈനാർ, കെ.പി. ലബീബ് എന്നിവര്‍ സംസാരിച്ചു. ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റാന്‍ അവസരം ചുങ്കത്തറ: ഗ്രാമപഞ്ചായത്ത് പരിധിയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് വേണ്ടി (ആർ.എസ്.ബി.വൈ) അപേക്ഷിച്ചിട്ടുള്ള കുടുംബങ്ങള്‍ക്ക് കാർഡ് കൈപറ്റാൻ അവസം. ഫോട്ടോ എടുക്കാനും ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപറ്റാനുമായി അക്ഷയ സ​െൻററില്‍നിന്ന് ലഭിച്ച രജിസ്ട്രേഷന്‍ സ്ലിപ്പ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും 30 രൂപ ഫീസുമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ചുങ്കത്തറ കമ്യൂണിറ്റി ഹാളിൽ ഹാജരാവണം. 2013ന് ശേഷം ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവരോ, കാര്‍ഡ് നഷ്ടപെട്ട കുടുംബങ്ങളോ ഉണ്ടെങ്കില്‍ അവര്‍ക്കും ഫോട്ടോയെടുത്ത് കാര്‍ഡ് പുതുക്കാന്‍ അവസരമുണ്ട്. കാര്‍ഡില്‍ ഉൾപ്പെടേണ്ടവര്‍ (ഒരു കുടുംബത്തിലെ അഞ്ചുപേര്‍) റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡും 90 രൂപ ഫീസുമായി ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.