കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്​ ഇൻസ്​പെക്​ടർ പിടിയിൽ

കൊച്ചി: നഗരത്തിലെ സ്വകാര്യ ദന്താശുപത്രി ഉടമയായ ഡോക്ടറിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. ആരോഗ്യ വിഭാഗം എളമക്കര ഡിവിഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വയനാട് തവിഞ്ഞാൽ മടപ്പിലാവിൽ വീട്ടിൽ പി.ടി. രൂപേഷാണ്. (38) ആണ് പിടിയിലായത്. ആശുപത്രിക്ക് ഡെയ്ഞ്ചറസ് ആൻഡ് ഒഫൻസിവ് ട്രേഡ്സ് (ഡി.ആൻഡ് ഒ) സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 4,000 രൂപയാണ് രൂപേഷ് ആദ്യം കൈക്കൂലി ആവശ്യപ്പെട്ടത്. 3,000 രൂപ തന്നാൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് പിന്നീട് സമ്മതിച്ചു. തുടർന്ന് ഡോക്ടർ എറണാകുളം റേഞ്ച് വിജിലൻസ് ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഫിനോഫ്തലിൻ പൊടി പുരട്ടിയ രണ്ടായിരത്തി​െൻറയും രണ്ട് അഞ്ഞൂറി​െൻറയും നോട്ടുകൾ രൂപേഷിന് നൽകാൻ വിജിലൻസ് ഏൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽവെച്ച് പണം കൈപ്പറ്റുന്നതിനിടെ രൂപേഷിനെ കൈേയാടെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.