കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ്​: സാമൂഹിക സുരക്ഷക്കും വിദ്യാഭ്യാസത്തിനും ഉൗന്നൽ

കണ്ണമംഗലം : 18.32 കോടി രൂപ വരവും 14.04 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് പുള്ളാട്ട് സലീം അവതരിപ്പിച്ചു. സാമൂഹിക സുരക്ഷ, പാർപ്പിടം, വിദ്യാഭ്യാസം എന്നിവക്ക് ഉൗന്നൽ നകുന്നതാണ് ബജറ്റ്. വിവിധ സാമൂഹിക സുരക്ഷ പദ്ധതികൾക്കായി 87 ലക്ഷം രൂപ നീക്കിവെച്ചു. ഭവന പദ്ധതികൾക്കായി 75.5 ലക്ഷം രൂപയും സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി 62 ലക്ഷവും അനുവദിച്ചു. കാർഷിക മേഖലക്ക് 42.5 ലക്ഷവും മൃഗ സംരക്ഷണത്തിന് 35.5 ലക്ഷവും നീക്കിവെച്ചു. ഹരിത കേരളം പദ്ധതിക്ക് 25 ലക്ഷവും അനവദിച്ചു. സർക്കാർ സ്കൂളുകളിലും ചിൽഡ്രൻസ് പാർക്ക്, പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഉൻമൂലനം ചെയ്യുന്ന പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അബ്ദുട്ടി, ബേബി ചാലി, കെ. നഹീം, നെടുമ്പള്ളി സെയ്ദു, പുള്ളാട്ട് ഷമീർ, നൗഷാദ് കാമ്പ്രൻ, ജാനകി ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.