ക്ഷേത്ര കമ്മിറ്റി പ്രതിഷേധിച്ചു

തിരൂരങ്ങാടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുതിയ അലൈൻമ​െൻറ് പ്രകാരം കക്കാട് ശ്രീ ത്രിപുരാന്തക ക്ഷേത്രത്തി​െൻറ അമ്പത് സ​െൻറിലധികം സ്ഥലം നഷ്ടപ്പെടുന്നതിൽ ജനറൽ ബോഡിയോഗം പ്രതിഷേധിച്ചു. ദേശീയപാതയുടെ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി ക്ഷേത്രത്തിൻറെ ഭൂമി ഏറ്റെടുക്കുന്നത് പരമാവധി കുറക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഊരാളന്മാരും ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം പീതാംബരൻ പാലാട്ട്, സമിതി ജില്ല പ്രസിഡൻറ് ടി. ജനാർദനൻ, താലൂക്ക് സെക്രട്ടറി എം. അശോകൻ മാസ്റ്റർ, എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.