ദേശീയപാത: നികുതി ശീട്ട് നിർബന്ധമാക്കുന്നത് ജനദ്രോഹം

മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച പരാതിയോടൊപ്പം ഏറ്റവും പുതിയ നികുതി ശീട്ട് സമർപ്പിക്കണമെന്ന ജില്ല ഭരണകൂടത്തി​െൻറ നിബന്ധന പരാതികൾ കുറച്ച് കാണിക്കാനുള്ള നീക്കത്തി​െൻറ ഭാഗമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല നേതൃയോഗം. നേരത്തെ മൂന്നുതവണ പരാതികൾ സ്വീകരിച്ചപ്പോഴും ഇൗ നിബന്ധന ഉണ്ടായിരുന്നില്ല. വർഷങ്ങളായി മറ്റുള്ളവരുടെ കെട്ടിടത്തിൽ കച്ചവടം നടത്തുന്നവർക്ക് പരാതി കൊടുക്കാൻ പോലുമുള്ള അവസരം നിഷേധിക്കപ്പെടുന്നതിനാൽ നിബന്ധന പിൻവലിക്കണം. അബുല്ലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ഖാദർ പാലപ്പെട്ടി, ഷംസു പുതിയിരുത്തി, മഹ്മൂദ് വെളിയങ്കോട്, ഫൈസൽ കുറ്റിപ്പുറം, മജീദ് വെട്ടിച്ചിറ, ഷൗക്കത്ത് രണ്ടത്താണി, വാഹിദ് സ്വാഗതമാട്, ഉസ്മാൻ കാച്ചടി, എ.കെ.എ. റഹീം കക്കാട്, അഷ്റഫ് കൊളപ്പുറം, നൗഫൽ വലിയപറമ്പ്, ചാന്ത് അബു പടിക്കൽ, ടി.പി. തിലകൻ, കെ.പി. പോൾ, ലബ്ബൻ കാക്കഞ്ചേരി, ഷരീഫ് ഹാജി ഇടിമൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.