കോൺഗ്രസ്​ കീഴാറ്റൂർ സമരം ഏറ്റെടുക്കില്ല ^എം.എം. ഹസൻ

കോൺഗ്രസ് കീഴാറ്റൂർ സമരം ഏറ്റെടുക്കില്ല -എം.എം. ഹസൻ കാസർകോട്: കോൺഗ്രസ് ഒരിക്കലും കീഴാറ്റൂർ സമരം ഏറ്റെടുക്കില്ലെന്ന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ എം.എം. ഹസൻ. കാസർകോട് െഗസ്റ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ സമരക്കാരോടൊപ്പമാണ്. അവരുടെ ആവശ്യങ്ങൾക്ക് പൂർണ പിന്തുണ നൽകും. സമരത്തോട് യു.ഡി.എഫി​െൻറ സമീപനം ചർച്ചചെയ്ത് തീരുമാനിക്കും. ഇന്നലെ നേതാക്കൾ കീഴാറ്റൂരിലെത്തിയത് യു.ഡി.എഫി​െൻറയും കോൺഗ്രസി​െൻറയും അറിവോടെയാണ്. അവരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളി കൂട്ടായ്മയുമായി ചർച്ചചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ജനകീയസമരങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്. പിണറായി സർക്കാറും മോദിസർക്കാറും കോടികൾ ചെലവാക്കിയുള്ള പ്രചാരണപ്രവർത്തനങ്ങളല്ലാതെ വികസനപ്രവർത്തനങ്ങൾ ഒന്നും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.