മയക്കുമരുന്ന് പിടികൂടിയ സംഭവം: ഒരാളെ കസ്​റ്റഡിയിലെടുത്തു

കാളികാവ്: പൂങ്ങോട്ടുനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഒരാൾ പിടിയിലായി. പെരിന്തൽമണ്ണ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് മയക്കുമരുന്ന് സംഘത്തിൽപ്പെട്ട ഒരാളെ പിടികൂടിയത്. മയക്കുമരുന്ന് ഗുളികകളും സ്റ്റിക്കറുകളും വേദനസംഹാരികളും ഉൾെപ്പടെ പിടിച്ചെടുത്തിട്ടുണ്ട്. പൂങ്ങോടുള്ള കോഴിഫാമിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഗൾഫിലുൾെപ്പടെ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന വൻ റാക്കറ്റാണ് പൊലീസ് വലയിലായിട്ടുള്ളതെന്നറിയുന്നു. കൂടുതൽ പേരെ പിടികൂടാനുണ്ടെന്നാണ് വിവരം. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.