അനധികൃത കല്ല് കടത്തിയ ഏഴ് ടിപ്പറുകളും മണ്ണുമാന്തിയന്ത്രവും പിടികൂടി

തിരൂരങ്ങാടി: അനധികൃതമായി കരിങ്കൽ-കല്ല് എന്നിവ കയറ്റിപ്പോവുകയായിരുന്ന എട്ടുവാഹനങ്ങൾ റവന്യൂ അധികൃതർ പിടികൂടി. ഏഴ് ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തിയന്ത്രവുമാണ് പിടിച്ചെടുത്തത്. ഞായറാഴ്‌ച തിരൂരങ്ങാടി താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു പരിശോധന. മൂന്നിയൂർ, പെരുവള്ളൂർ ഭാഗങ്ങളിൽനിന്നാണ് റവന്യൂ വകുപ്പ് ലോറികള്‍ പിടികൂടിയത്. തിരൂരങ്ങാടി തഹസിൽദാർ പി. ഷാജിയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ശ്രീകുമാർ, എസ്. അനീഷ് ശങ്കർ, ടി. സതീഷ്കുമാർ, ടി.എം. അജയൻ, സി.വി. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.