ചേളാരി സ്​കൂൾ കെട്ടിട ലേലം ഇന്ന്

തേഞ്ഞിപ്പലം: വിവാദമായ ചേളാരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റാനുള്ള ലേലനടപടികൾ വീണ്ടും ഇന്ന് മൂന്ന് മണിക്ക് നടത്തും. പി.ടി.എയും പ്രധാനാധ്യാപികയും തമ്മിലുള്ള തര്‍ക്കമാണ് ലേലം വിവാദത്തിനിടയാക്കിയത്. കഴിഞ്ഞ 20ന് ലേലം നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാൽ പ്രധാനാധ്യാപികയുടെ അസൗകര്യം കാരണം 27ലേക്ക് മാറ്റിയതായി നോട്ടീസ് പതിച്ചിരുന്നു. ഇത്‌ കണക്കിലെടുക്കാതെ പി.ടി.എ പ്രസിഡൻറും ഹയർ സെക്കന്‍ഡറി വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്ന അധ്യാപകനും ചേര്‍ന്ന് ലേലം നടത്തിയതാണ് വിവാദത്തിനിടയാക്കിയത്. കെട്ടിടങ്ങളുടെ പൂര്‍ണ ചുമതലയുള്ള പ്രധാനാധ്യാപികയുടെ നടപടി ധിക്കരിച്ചതിനെതിരെ കെ.ടി. വൃന്ദാകുമാരി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ജില്ല പഞ്ചായത്ത് പ്രസിഡൻറിനും പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ലേലം റദ്ദാക്കുകയും ചൊവ്വാഴ്ച ലേലനടപടികള്‍ നടത്താനും ഉത്തരവിടുകയായിരുന്നു. മാവൂർ ഗോളിയോര്‍ റയോണ്‍സ് വര്‍ഷങ്ങള്‍ക്ക്മുമ്പ് നിര്‍മിച്ചുനല്‍കിയ ഒരു കെട്ടിടവും പി.ടി.എ. പണിത മറ്റൊറു പഴയ കെട്ടിടവുമാണ് പൊളിച്ചു മാറ്റുന്നത്. 3.78 കോടി രൂപ ചെലവില്‍ പുതിയ മൂന്നുനില കെട്ടിടം പണിയാനാണ് ഇത്‌ പൊളിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.