എല്ലാ സംഘടനകൾക്കും ഒരാൾതന്നെ നേതാവാകേണ്ടെന്ന്​ സി.​െഎ.ടി.യു

കോഴിക്കോട്: നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളുെട നേതൃസ്ഥാനത്ത് ഒരാൾതന്നെ തുടരുന്ന പ്രവണത അവസാനിപ്പിക്കണെമന്ന് കോഴിക്കോട്ട് സമാപിച്ച സി.െഎ.ടി.യു ദേശീയ ജനറൽ കൗൺസിൽ അംഗീകരിച്ച പുതുക്കിയ സംഘടന രേഖയിൽ നിർദേശം. തൊഴിലാളി പ്രസ്ഥാനത്തിേലക്ക് യുവനിരയെ ആകർഷിക്കുകയും യുവാക്കളെ നേതൃസ്ഥാനത്ത് െകാണ്ടുവരുകയും ചെയ്യണമെന്ന് അടിയന്തരമായി നടപ്പാക്കേണ്ട 22 ഇന പദ്ധതികളിൽ വ്യക്തമാക്കുന്നു. വനിതകളിലും ആദിവാസികളിലും ന്യൂനപക്ഷങ്ങളിലും കൂടുതൽ കേഡർമാരെ കണ്ടെത്തണം. 1993ൽ ഭുവനേശ്വറിൽ നടന്ന വർക്കിങ് കമ്മിറ്റി അംഗീകരിച്ച സംഘടന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം കാലാനുസൃതമായി കോഴിക്കോട് ജനറൽ കൗൺസിലിൽ മാറ്റുകയായിരുന്നു. തൊഴിലാളി എന്ന പേരിൽ മുഴുവൻസമയ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നത് നിരുത്സാഹപ്പെടുത്തണെമന്നും സംഘടന രേഖയിൽ വ്യക്തമാക്കുന്നു. കർഷകസമരത്തിനും മറ്റും ശക്തമായ പിന്തുണ നൽകണം. കർഷകരും കർഷകത്തൊഴിലാളികളും അണിനിരക്കുന്ന ജൻ ഏകത ജൻ അധികാർ ആന്ദോളന് പരമാവധി പിന്തുണ നൽകാനും പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇ.പി.എഫ് ഉൾപ്പെടെയുള്ളവയിൽ സി.െഎ.ടി.യുവി​െൻറ ശ്രദ്ധപതിയണം. മറുനാടൻ തൊഴിലാളികൾക്കിടയിലും പ്രവർത്തിക്കണം. ഏതു മേഖലയിലാണ് പ്രവർത്തനത്തിന് മുൻതൂക്കം നൽകേണ്ടെതന്ന് കണ്ടെത്താൻ സംസ്ഥാന കമ്മിറ്റികൾ ആസൂത്രണം നടത്തണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രേത്യക സാമ്പത്തിക മേഖലകളിലും ഗതാഗതം, വൈദ്യുതി, ഉൗർജ, ഖനനമേഖലകളിലും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണെമന്നും ജനറൽ കൗൺസിൽ രേഖ പറയുന്നു. ട്രേഡ് യൂനിയൻ വിദ്യാഭ്യാസം നൽകാൻ സി.െഎ.ടി.യു േകന്ദ്രനേതൃത്വം മുന്നോട്ടുവരണം. അംഗത്വപ്രചാരണം ശക്തമാക്കണെമന്നും പെെട്ടന്ന് നടപ്പാക്കാനുള്ള ഇനമായി സംഘടനരേഖയിൽ പറയുന്നു. അസംഘടിതമേഖലയിൽ പ്രത്യേക അംഗത്വപ്രചാരണം നടത്തണം. നിലവിലെ അംഗങ്ങളുടെ മെംബർഷിപ് കൃത്യമായി പുതുക്കണം. സംസ്ഥാനങ്ങളിൽ ജൂണിനകം വർക്കിങ് വിമൻ കോഒാഡിനേഷൻ കമ്മിറ്റികൾ രൂപവത്കരിക്കണം. എല്ലാ യൂനിയനും വനിത സബ്കമ്മിറ്റികൾ വേണം. സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും സി.െഎ.ടി.യു പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.