പാരമ്പര്യമെന്നത് ജാതിയുടെയും മതത്തിെൻറയും പാരമ്പര്യമായി മാറ്റുന്നു ^ഡോ. കെ.എം. അനില്‍

പാരമ്പര്യമെന്നത് ജാതിയുടെയും മതത്തി​െൻറയും പാരമ്പര്യമായി മാറ്റുന്നു -ഡോ. കെ.എം. അനില്‍ ചെര്‍പ്പുളശ്ശേരി: പാരമ്പര്യം എന്നത് മതത്തി​െൻറയും ജാതിയുടെയും പാരമ്പര്യമായി ഇന്ന് മാറ്റുകയാണെന്ന് കാലിക്കറ്റ് സര്‍വകാലശാല മലയാളം വിഭാഗം തലവന്‍ ഡോ. കെ.എം. അനില്‍ പറഞ്ഞു. പാരമ്പര്യമെന്നത് നാം കണ്ടെടുത്ത പാരമ്പര്യമാണ്. ഗാന്ധിജി നമ്മുടെ പാരമ്പര്യത്തില്‍നിന്ന് വേണ്ടത് സ്വീകരിക്കുകയും വേണ്ടാത്തത് തള്ളുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തി​െൻറ 80ാം വാര്‍ഷികാഘോഷത്തിൽ 'സമകാല സമൂഹവും കലയിലെ പ്രതിബദ്ധതയും' ഉദ്ഘാടന പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. എം.ഡി. ദാസി​െൻറ കവിതാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. സ്വാഗതസംഘം ചെയര്‍മാന്‍ ഇ. ചന്ദ്രബാബു സ്വാഗതവും കണ്‍വീനര്‍ ടി.കെ. രത്‌നാകരന്‍ നന്ദിയും പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി സി. വിജയന്‍ സംസാരിച്ചു. കെ.പി. രമണന്‍ മോഡറേറ്ററായി. സാംസ്‌കാരിക വകുപ്പി​െൻറ സഹകരണത്തോടെ പെരിന്തല്‍മണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് 'പുരോഗമന സാഹിത്യ പ്രസ്ഥാനവും ചലച്ചിത്ര വിമര്‍ശനവും' വിഷയത്തില്‍ ജി.പി. രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനം കലയെയും സാഹിത്യത്തെയും പോലെ ചലച്ചിത്രത്തെയും കുറിച്ചു ആഴത്തിലുള്ള പഠനം നടത്തിയിരുന്നുവെന്ന് ജി.പി. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കെ.ബി. രാജ് ആനന്ദ് അധ്യക്ഷത വഹിച്ചു. സി. മോഹന്‍ദാസ്, വിജയന്‍ കാടങ്കോട്, വി. വാസു എന്നിവര്‍ സംസാരിച്ചു. രണ്ടാം സെഷനില്‍ 'കേരളീയ നവോത്ഥാനവും പുരോഗമന സാഹിത്യ പ്രസ്ഥാനവും' വിഷയത്തില്‍ പ്രഫ. എം.എം. നാരായണന്‍ പ്രബന്ധം അവതരിപ്പിച്ചു. വി. രാമന്‍കുട്ടി മോഡറേറ്ററായി. എം.വി. രാജന്‍ കവിത അവതരിപ്പിച്ചു. എം.വി. മോഹനന്‍, സുഭാഷ്‌കുമാര്‍ തോടയം എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.