നഗരസഭയായി ഉയർത്തിയിട്ട് നാല് പതിറ്റാണ്ട്; ഷൊർണൂർ ഇപ്പോളും ശൈശവ ദശയിൽ

ഷൊർണൂർ: നഗരസഭയായി ഉയർത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഷൊർണൂർ നഗരസഭ. ബജറ്റിലെ പ്രഖ്യാപനങ്ങൾ 'ഏട്ടിലെ പശുവായി' തുടരുകയാണ്. നഗരസഭ രൂപീകൃതമായതിനുശേഷം ആദ്യം അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർത്തീകരിച്ചിട്ടില്ല. ഖരമാലിന്യ സംസ്കരണ പ്ലാൻറ്, ടൗൺ ഹാൾ, സ്റ്റേഡിയം, പാർക്ക് എന്നിവയൊന്നും ഷൊർണൂരിൽ നടപ്പായിട്ടില്ല. ചില പദ്ധതികൾ പ്രാരംഭ ഘട്ടത്തിൽതന്നെ സ്തംഭിച്ച നിലയിലുമാണ്. കഴിഞ്ഞവർഷം ചെറിയ തുക വകയിരുത്തിയ പദ്ധതികൾ പോലും തുടങ്ങാനായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കത്തിനശിച്ച ഓഫിസ് കെട്ടിടത്തിന് പകരം നിർമിച്ചിട്ടില്ല. ജീവനക്കാരും ഭരണാധികാരികളും ഓഫിസിലെത്തുന്നവരും സ്ഥലപരിമിതി മൂലം ഞെരുങ്ങുകയാണ്. കുടുംബശ്രീക്ക് കെട്ടിടം, കുളപ്പുള്ളി ടൗൺ മുതൽ എസ്.എം.പി ജങ്ഷൻ വരെ നടപ്പാത നിർമിക്കുന്നതടക്കമുള്ള സൗന്ദര്യവത്കരണം, ഭാരതപ്പുഴ സ്റ്റേഷൻ റോഡ് നിർമാണം, ഷൊർണൂർ, കുളപ്പുള്ളി ടൗൺ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വൈഫൈ സൗകര്യം, സി.സി.ടി.വി സ്ഥാപിക്കൽ, പരമ്പരാഗത ജലസോതസ്സുകൾ സംരക്ഷിക്കൽ എന്നി പദ്ധതികളൊക്കെ കടലാസിലൊതുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.