സരസ് മേള: ഫ്ലാഷ് മോബുമായി വിദ്യാർഥികൾ

പട്ടാമ്പി: സരസ് മേളയുടെ പ്രചാരണാർഥം ഫ്ലാഷ് മോബുമായി വിദ്യാർഥികൾ രംഗത്തിറങ്ങി. കുടുംബശ്രീയുടെ സൗജന്യതൊഴിൽ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈയുടെ ഭാഗമായുള്ള 25 വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. മണ്ണാർക്കാട് നിന്നാരംഭിച്ച ഫ്ലാഷ് മോബ് പ്രചാരണയാത്ര നഗരസഭ ചെയർപേഴ്‌സൻ എം.കെ. സുബൈദ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സന്മർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ഫ്ലാഷ് മോബ് സംഘത്തെ സ്വീകരിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ 28ന് വിളംബരജാഥകൾ സംഘടിപ്പിക്കും. അന്നുതന്നെ പട്ടാമ്പിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും അണിനിരക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കും. 29ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.