വനിത കൂട്ടായ്​മ പ്രതിഷേധിച്ചു

മലപ്പുറം: എക്സൈസ് വകുപ്പിലെ ഒരുകൂട്ടം വനിത ജീവനക്കാരുടെ പേരിൽ മനുഷ്യാവകാശ കമീഷന് മുന്നിൽവന്ന പരാതിയിൽ എക്സൈസ് സ്റ്റാഫ് അസോസിഷേൻ . എക്സൈസ് വകുപ്പിൽ വനിതകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് കാണിച്ച് പേരില്ലാതെ നൽകിയ പരാതി വകുപ്പിലെ മുഴുവൻ ജീവനക്കാർക്കും അപമാനമുണ്ടാക്കുന്നതാണ്. ഇത്തരം പരാതികൾ തങ്ങൾക്കില്ലെന്നും പരാതിയുടെ ഉറവിടത്തെക്കുറിച്ച് അേന്വഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് സ്മിത അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാമകൃഷണൻ ഉദ്ഘാടനം ചെയ്തു. എ.പി. ദിപീഷ് സ്വാഗതവും രോഹിണി കൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.