ഇന്നത്തെ ഒാട്ടം സഹപ്രവർത്തകർക്കായി

മലപ്പുറം: കുന്നുമ്മലിലെ ഒാേട്ടാ തൊഴിലാളികളുടെ തിങ്കളാഴ്ചത്തെ ഒാട്ടം സഹപ്രവർത്തകർക്ക് വേണ്ടിയാണ്. രോഗക്കിടക്കയിൽ ജീവിതം വഴിമുട്ടിയ ഒാേട്ടാ ഡ്രൈവർമാരായ കുന്നുമ്മൽ വള്ളിക്കാടൻ നസീർ, കാളമ്പാടി അവുലൻ റഷീദ് എന്ന ബാപ്പൂട്ടി എന്നിവരുടെ ചികിത്സക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനാണ് കുന്നുമ്മൽ ഒാേട്ടാ തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുന്നത്. 50 ഒാേട്ടാകൾ ഇത്തരത്തിൽ സർവിസ് നടത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപ്രവർത്തകരുടെ ചികിത്സ ചെലവ് കുടുംബത്തിന് താങ്ങാനാകുന്നതിനും അപ്പുറമായതോടെയാണ് ഡ്രൈവർമാർ സഹായവുമായെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.