​ഏകദിന അന്താരാഷ്​ട്ര ഉന്നതവിദ്യാഭ്യാസ പഠനശിബിരം സംഘടിപ്പിച്ചു

നിലമ്പൂര്‍: അമല്‍ കോളജി‍​െൻറ ആഭിമുഖ്യത്തില്‍ ഏകദിന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ പഠനശിബിരവും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. എം. ഉസ്മാന് യാത്രയയപ്പും സംഘടിപ്പിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നൈപുണ‍്യ വൈദഗ്ധ‍്യം അടിസ്ഥാനമാക്കിയുള്ള വിദ‍്യാഭ‍്യാസമാണ് കാലഘട്ടത്തി‍​െൻറ ആവശ‍്യമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെയും ഉന്നതവിദ‍്യാഭ‍്യാസ മേഖല ഇതിന് അടിസ്ഥാനമാക്കി പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂടിചേർത്തു. 'ഉന്നത വിദ‍്യാഭ‍്യാസത്തിലെ മികവ്-പ്രശ്നങ്ങളും പ്രതിസന്ധികളും' വിഷയത്തിലാണ് പഠനശിബിരം സംഘടിപ്പിച്ചത്. പി.വി. അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. ഒമാന്‍ മെഡിക്കല്‍ കോളജി‍​െൻറ ഡെപ്യൂട്ടി ഡീന്‍ ഡോ. പി.എം. മുബാറക്ക് പാഷ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, വിവിധ കോളജുകളെ പ്രതിനിധികരിച്ച് പ്രഫ. ഒ.പി. അബ്ദുറഹ്മാൻ, ഒ. അബ്ദുൽ അലി, ഡോ. വി. അനിൽ, ഡോ. റെയ്ന തോമസ്, ഡോ. യു. സെയ്തലവി, ഡോ. പി. മുഹമ്മദലി, ഡോ. പി.കെ. ബാബു, ഡോ. എം. ഉസ്മാൻ എന്നിവർ സംസാരിച്ചു. പി.എം. അബ്ദുൽ ശാക്കിർ സ്വാഗതവും ഡോ. പി. സുഹൈൽ അബ്ദുൽ റബ്ബ് നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ വഹാബ് എം.പി അധ‍്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദുണ്ണി മുഖ‍്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ, നഗരസഭ വൈസ് ചെയർമാൻ പി.വി. ഹംസ, പി.വി. അലി മുബാറക്ക്, അധ‍്യാപക പ്രതിനിധി സി.എച്ച്. അലിജാഫർ, ജെ.എസ്.എസ്. ഡയറക്ടർ ഉമ്മർകോയ, പി.ടി.എ വൈസ് പ്രസിഡൻറ് പി.കെ. അബ്ദുൽ ബഷീർ, പ്രഫ. പി. പക്രുട്ടി, സാജിദ് മൈലാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.