ദേശീയപാത വികസനം: ഇരകൾ മൂന്നിയൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

തേഞ്ഞിപ്പലം: ദേശീയപാത 45 മീറ്ററിൽ ബി.ഒ.ടി ടോൾ പാതയാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീടും സ്ഥലവും കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകൾ മൂന്നിയൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. സ്ത്രീകളടക്കം നിരവധി പേർ ഉപരോധത്തിൽ പങ്കെടുത്തു. നൂറുകണക്കിനാളുകളുടെ കിടപ്പാടവും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന രീതിയിലാണ് മൂന്നിയൂരിൽ ദേശീയ പാതക്ക് അലൈൻമ​െൻറ് നിർണയിച്ചിരിക്കുന്നതെന്നും ഇരകളോട് കാലേക്കൂട്ടി ചർച്ച ചെയ്യാതെ അലൈൻമ​െൻറിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതി മാപ്പ് പറയണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ദേശീയപാത സംരക്ഷണ സമിതി ജില്ല ചെയർമാൻ ഡോ. ആസാദ് പറഞ്ഞു. ഇരകളുടെ നിയമപരമായ അവകാശങ്ങൾ പോലും കാറ്റിൽ പറത്തി ജില്ലയിൽ മുന്നേറുന്ന ചുങ്കപ്പാത സർവേ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടാൻ പോലും മുഖ്യധാര രാഷ്ട്രീയ കക്ഷികൾ തയാറാവാത്തത് ബി.ഒ.ടി ടോൾ മാഫിയയെ പ്രീണിപ്പിക്കാനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു. കടവത്ത് മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം. അൻവർ സാദത്ത്, മെംബർമാരായ എം.എ. അസീസ്, എം. അലി, സി. ആയമ്മ, ടി.പി. തിലകൻ, സലാം മൂന്നിയൂർ, സി. അൻസാർ തുടങ്ങിയവർ സംസാരിച്ചു. സി.പി. യൂനുസ് സ്വാഗതവും അസ്ലം വെളിമുക്ക് നന്ദിയും പറഞ്ഞു. വെളിമുക്ക് അങ്ങാടിയിൽ പ്രകടനം നടത്തിയതിനു ശേഷമായിരുന്നു ഉപരോധം. പ്രകടനത്തിന് ചാന്ത് അബൂബക്കർ, സൈതലവി തലപ്പാറ, സി.പി. ആലിക്കോയ, ഷുക്കൂർ തലപ്പാറ, പൂക്കാടൻ ബഷീർ, ജലീൽ ചേളാരി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.