തിരുവാലി ഗ്രാമപഞ്ചായത്ത് ബജറ്റ് പാർപ്പിടത്തിനും കാർഷികമേഖലക്കും മുൻഗണന

വണ്ടൂർ: പാർപ്പിടത്തിനും കാർഷികമേഖലക്കും മുൻഗണന നൽകി തിരുവാലി പഞ്ചായത്ത് ബജറ്റ്. ഒരുകോടി 40 ലക്ഷം രൂപ വരവും ഒരുകോടി 39 ലക്ഷംരൂപ െചലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് വൈസ് പ്രസിഡൻറ് കെ. പ്രവിൽകുമാറാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന പദ്ധതി 60 ലക്ഷം, കാർഷികമേഖല ഒരു കോടി എട്ട് ലക്ഷം, വയോജന വിഭാഗം 27 ലക്ഷം, ആരോഗ്യമേഖല 24 ലക്ഷം, വിദ്യാഭ്യാസം 10 ലക്ഷം, കുടിവെള്ളം 26 ലക്ഷം, മാലിന്യം-ശുചിത്വം 19 ലക്ഷം, റോഡ്‌വികസനം ഒരുകോടി 19 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എ. കോമളവല്ലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.