ഞാനും മക്കളും ഇനി​െയ​േങ്ങാട്ട്​ പോകും സാറേ...

മലപ്പുറം: കൃഷ്ണപറമ്പിൽ കുഞ്ഞിപ്പാത്തുവി​െൻറ ചെറിയ വീടി​െൻറ അടുക്കളക്ക് നടുവിലൂടെയാണ് 45 മീറ്റർ ദേശീയപാത കടന്നു പോകുന്നത്. അടുക്കള ചുമരിന് പുറത്ത് പൊളിക്കാനുള്ള ഭാഗം അടയാളപ്പെടുത്തിയ മഞ്ഞ പെയിൻറ് ചൂണ്ടി അവർ ചോദിച്ചു. ''ഇനിയെങ്ങോട്ടാണ് ഞാനും എ​െൻറ മക്കളും പോവുക.'' കുറ്റിപ്പുറത്ത് നിന്ന് ഇടിമൂഴിക്കൽ വരെ സർവേ പുരോഗമിക്കുേമ്പാൾ ഇരകളുടെ ആശങ്കകൾ ഏറുകയാണ്. കുഞ്ഞിപ്പാത്തുവി​െൻറത് മാത്രമല്ല, രണ്ട് പെൺമക്കളുടെ വീടും സ്ഥലവും പൂർണമായി നഷ്ടമാവും. ഒാേട്ടാ ഡ്രൈവറായ ഭർത്താവും മൂന്ന് പെൺമക്കളുമുള്ള മകൾ തൊട്ടടുത്ത് വീട് വെച്ചിട്ട് നാല് വർഷമായിേട്ടയുള്ളൂ. നിലവിലെ റോഡിൽ നിന്ന് മാറി പാതയുടെ അളവെടുപ്പ് വന്നതോടെയാണ് കുടുംബം മുഴുവൻ വഴിയാധാരമായത്. നേരത്തേ പഴയ േറാഡിന് സ്ഥലം നൽകിയതി​െൻറ ബാക്കിയാണ് ഇപ്പോൾ പൂർണമായി ഇല്ലാതാവുന്നത്. മൂടാൽ ജങ്ഷന് സമീപം താമസിക്കുന്ന പാപ്പിനിശ്ശേരി നഫീസയും മക്കളുമടങ്ങുന്ന 12 അംഗ കുടുംബം ചെറിയ വീടിന് പിറകിൽ പൊളിച്ചുമാറ്റേണ്ട സ്ഥലം ഉദ്യോഗസ്ഥർ അടയാളപ്പെടുത്തുന്നത് നിസ്സഹായരായി നോക്കിനിന്നു. തൊട്ടടുത്ത് വീടുവെച്ച തെക്കേ പൈങ്കൽ സെയ്താലിയുടെ സ്ഥിതി അതിലും ദയനീയമാണ്. കഞ്ഞിപ്പുര-മൂടാൽ ബൈപാസിനായി ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി പുതിയത് പണികഴിപ്പിച്ചിേട്ടയുള്ളൂ ഇേദ്ദഹം. തേപ്പു കഴിഞ്ഞ ഇരുനില വീടാണ് പൂർണമായി പൊളിച്ചുമാറ്റേണ്ടത്. കുറ്റിപ്പുറം റെയിൽവേ പാലത്തിന് ചുവട്ടിൽ താമസിക്കുന്ന പുളിയേങ്കാടത്ത് അബൂബക്കർ, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമായ വീടും നഷ്ടമാവും. പെരുമ്പറമ്പ് ജുമാമസ്ജിദിന് മുന്നിൽ താമസിക്കുന്ന തെക്കേപീടികക്കൽ യൂസുഫി​െൻറ കഥയും വ്യത്യസ്തമല്ല. പഴയ തറവാട് വീടിന് പിറകിലായി പുതിയ വീട് പണി കഴിപ്പിച്ച് അങ്ങോട്ട് താമസം മാറ്റാൻ ഒരുങ്ങുകയാണ് കുടുംബം. രണ്ട് വീടുകളും പൂർണമായി നഷ്ടമാവും. 100 മീറ്റർ ചുറ്റളവിൽ മാത്രം നിരവധി വീടുകളാണ് ഇവിടെ പൊളിച്ചു മാറ്റേണ്ടത്. ഇനാം റഹ്മാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.