വാണിയമ്പലം ഹൈസ്‌കൂള്‍-പൂളക്കുന്ന് റോഡിന് റെയില്‍വേയുടെ പച്ചക്കൊടി

വണ്ടൂര്‍: പതിറ്റാണ്ടുകളായി അവഗണനയിലായിരുന്ന വാണിയമ്പലം ഹൈസ്‌കൂള്‍ പൂളക്കുന്ന് റോഡിന് ശാപമോക്ഷമാകുന്നു. റെയില്‍വേയുടെ പക്കലുള്ള 360 മീറ്റര്‍ സ്ഥലം അടുത്ത 10 വര്‍ഷത്തേക്ക് റോഡിന് വേണ്ടി വിട്ട് നല്‍കി ഉത്തരവ് നല്‍കി. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വാണിയമ്പലം സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് പോകാനുള്ള റോഡാണിത്. എന്നാല്‍ വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളില്‍ പെടുന്ന റോഡ് റെയില്‍വേ അധീനതയിലായതിനാല്‍ മെറ്റലിങ് പോലും നടത്താനാകാതെ കിടക്കുകയായിരുന്നു. റോഡി‍​െൻറ ദയനീയ സ്ഥിതികാരണം വാഹനയാത്രയും പ്രയാസമാണ്. തുടര്‍ന്നാണ് പ്രദേശത്തെ മഴവില്‍ റസിഡന്‍സ് അസോസിയേഷ‍​െൻറയും പൂളക്കുന്ന് നിവാസികളുടെയും ശ്രമഫലമായി പ്രവര്‍ത്തനാനുമതി കിട്ടിയത്. മഴവില്‍ റസിഡന്‍സ് അസോസിയേഷൻ പ്രവര്‍ത്തകരായ കെ.വി. ഉണ്ണികൃഷ്ണന്‍, പി. അബ്ദുൽ കരീം, എം. വിജീഷ്, കെ.വി. ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.