നാരായണ മേനോനെ പുതുതലമുറ മാതൃകയാക്കണം ^ആര്യാടൻ മുഹമ്മദ്

നാരായണ മേനോനെ പുതുതലമുറ മാതൃകയാക്കണം -ആര്യാടൻ മുഹമ്മദ് പെരിന്തൽമണ്ണ: രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി പൊരുതുകയും 17 വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്ത എം.പി. നാരായണ മേനോ​െൻറ ഓർമകൾ രാജ്യസ്നേഹികൾക്ക് എന്നും പ്രചോദനമാണെന്നും പുതുതലമുറ അദ്ദേഹത്തെ മാതൃകയാക്കണമെന്നും മുൻമന്ത്രി ആര്യാടൻ മുഹമ്മദ്. നാരായണ മേനോ​െൻറ 132ാമത് ജന്മദിനാഘോഷം അങ്ങാടിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഡോ. ഹരിപ്രിയ, വി.എ. കരീം, സി. സേതുമാധവൻ, വി. ബാബുരാജ്, ബെന്നി തോമസ്, സമദ് മങ്കട, പി. രാധാകൃഷ്ണൻ, എം.പി. രാജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.