കരുവാരകുണ്ടിൽ നികുതി പിരിവ് ഊർജിതം; 95 ശതമാനമായി

കരുവാരകുണ്ട്: നികുതി പിരിവ് ഊർജിതമാക്കി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത്. വിവിധ നികുതികളിലായി കുടിശ്ശികയുൾപ്പെടെ ഒരു കോടിയോളം രൂപയാണ് ഗ്രാമപഞ്ചായത്തിലേക്ക് വരാനുള്ളത്. നികുതി പിരിക്കാനും അടക്കാൻ കൂട്ടാക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമുള്ള വകുപ്പുതല നിർദേശം വന്നതോടെയാണ് സെക്രട്ടറി എം.വി. മോഹന‍​െൻറ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നേരിട്ടിറങ്ങിയത്. വീട്ടുനികുതി മൂന്ന് വർഷം വരെ കുടിശ്ശിക ആക്കിയവരുണ്ട്. ഇത്തരക്കാരെ നേരിട്ട് കാണുകയാണ്. ചുള്ളിയോട്, പുൽവെട്ട, കരുവാരകുണ്ട് തുടങ്ങി 12ഓളം വാർഡുകൾ ഇതിനകം നൂറുശതമാനം നികുതിയും പിരിച്ചെടുത്തു. മാർച്ച് 31നകം നൂറുശതമാനം തികക്കാനാവും. അതേസമയം, മൊബൈൽ ഫോൺ ടവറുകൾ, ചില കോഴി ഫാമുകൾ എന്നിവയാണ് ഇനിയും അടക്കാനുള്ളത്. കുടിശ്ശികയടക്കം വൻ തുക ഇവരുടേത് മാത്രം വരും. അടക്കാത്ത പക്ഷം ഏപ്രിൽ രണ്ടോടെ ഇത്തരക്കാർക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഓരോ സാമ്പത്തിക വർഷവും തനത് ഫണ്ടിൽനിന്ന് മാത്രം കോടിയോളം രൂപയുടെ പദ്ധതികൾ നടപ്പാക്കുന്ന ഗ്രാമപഞ്ചായത്താണ് കരുവാരകുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.