പഞ്ചായത്ത് പദ്ധതിയില്‍ ചോര്‍ന്നൊലിക്കാത്ത വീടിനായി ഖദീജ

കാളികാവ്: പന്നിക്കോട്ടുമുണ്ട ഒറോംമുണ്ടക്കുന്നില്‍ അത്തിമണ്ണില്‍ ഖദീജക്ക് മാനം ഇരുണ്ടാല്‍ ഉള്ളിൽ തീയാണ്. മേല്‍ക്കൂര ചിതലരിച്ച് ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയിലുള്ള വീട്ടിലാണ് ഇവര്‍ കഴിയുന്നത്. മണ്ണുകൊണ്ട് ഉണ്ടാക്കിയതാണിത്. മേല്‍കൂര തകര്‍ന്ന നിലയിലാണ്. വാതിലുകളും മറ്റും ചിതലരിച്ച് ജീര്‍ണിച്ചിട്ടുണ്ട്. തുച്ഛമായ പെന്‍ഷൻ തുക കൊണ്ടാണ് കദീജ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നത്. മാതാവ് മരിച്ചതോടെ ഒറ്റക്കായി. പഞ്ചായത്ത് പദ്ധതിയില്‍ നിലവിലെ വീടിന് പകരം ചോര്‍ന്നൊലിക്കാത്ത ഒരു കൊച്ചുവീടാണ് ഭര്‍ത്താവോ മക്കളോ ഇല്ലാത്ത ഖദീജ ചോദിക്കുന്നത്. ചോക്കാട് പഞ്ചായത്ത് കനിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.