ഇന്ന്​ മുതൽ 53 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ

മലപ്പുറം: ജില്ലയിൽ 53 കേന്ദ്രങ്ങളിൽ ശനിയാഴ്ച മുതൽ സൗജന്യ വൈഫൈ സേവനം ലഭിക്കും. ഐ.ടി മിഷൻ ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് നടപ്പാക്കുന്ന വൈഫെ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തി​െൻറ ആദ്യഘട്ടം ഇതോടെ പൂർത്തിയാകും. പത്തുദിവസം മുമ്പാണ് തുടക്കമെന്ന നിലയിൽ ജില്ല പഞ്ചായത്ത് ഭവന്‍, കലക്ടറേറ്റ്, കോട്ടപ്പടി താലൂക്ക് ആശുപത്രി, കൊളപ്പുറം ടൗണ്‍, പി.എസ്.സി ഒാഫിസ് എന്നിവിടങ്ങളിൽ വൈഫൈ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വ്യാപിപ്പിക്കുകയായിരുന്നു. ദിവസേന 300 എം.ബി ഡാറ്റ ഒരാൾക്ക് ഉപയോഗിക്കാം. കേരള സർക്കാർ സൈറ്റുകൾ മുഴുവൻ സൗജന്യമാണ്. മൊബൈലിൽ ബ്രൗസർ ഒാൺ ആയാൽ നൽകുന്ന േഫാൺ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി കോഡ് നൽകുന്നതോടെ ഇൻറർനെറ്റ് ഉപയോഗിച്ച് തുടങ്ങാം. മഞ്ചേരി, പൊന്നാനി മിനി സിവിൽ സ്റ്റേഷനുകളിലും പെരിന്തൽമണ്ണ, പൊന്നാനി നഗരസഭ പരിസരത്തും തിരൂർ കോടതിയിലും വൈഫൈ ലഭിക്കും. ജില്ലയിലെ മിക്ക ഗ്രാമപഞ്ചായത്ത് ഒാഫിസുകളും ഇതോടെ വൈഫൈയുടെ പരിധിയിലായി. പെരുമ്പടപ്പ്, കുറ്റിപ്പുറം, താനൂർ ബ്ലോക്ക് പഞ്ചായത്ത് ഒാഫിസുകളിലും തിരൂർ മലയാള സർവകലാശാലയിലും ഇനി യഥേഷ്ടം ഇൻറർനെറ്റ് ഉപയോഗിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.