പി.എസ്​.എസ്​.ടി.യു ജില്ല സമ്മേളനം

മലപ്പുറം: പ്രൈവറ്റ് സ്കൂൾ സ്പെഷലിസ്റ്റ് ടീച്ചേഴ്സ് യൂനിയൻ (പി.എസ്.എസ്.ടി.യു) ജില്ല സമ്മേളനവും സർവിസിൽനിന്ന് വിരമിക്കുന്ന പ്രവർത്തകർക്കുള്ള യാത്രയയപ്പ് സമ്മേളനവും സംസ്ഥാന പ്രസിഡൻറ് യൂനുസ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു. കെ. രാധിക അധ്യക്ഷത വഹിച്ചു. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഗഫൂർ വിരമിക്കുന്നവർക്ക് ഉപഹാരം നൽകി. എം. ജയകൃഷ്ണൻ, ബഷീർ ചിത്രകൂടം, ഖദീജ അവുഞ്ഞിപ്പുറം, ജ്യോതി, പി. രാമചന്ദ്രൻ നമ്പൂതിരി, ഷാഹിദ, ഷൈജു കാക്കഞ്ചേരി, സുനിൽ പൊന്നാനി എന്നിവർ സംസാരിച്ചു. കെ.ടി. റീന സ്വാഗതവും കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. ലോഹിതാക്ഷൻ (പ്രസി.), ബഷീർ ചിത്രകൂടം (സെക്ര.), ഷൈജു കാക്കഞ്ചേരി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.