പതിമൂന്നുകാരിക്ക്​ പീഡനം: രണ്ടാനച്ഛന് പത്തുവർഷം കഠിനതടവ്

തൃശൂർ: പതിമൂന്ന് വയസ്സുകാരിയായ വളർത്തുമകളെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത രണ്ടാനച്ഛന് പത്തുവർഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ കോടതി ശിക്ഷിച്ചു. വരവൂർ സ്വദേശിയെയാണ് പോക്‌സോ ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. പെൺകുട്ടിയുടെ 16 വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിെര വിചാരണ നടക്കുന്നുണ്ട്. 2014 ലാണ് കേസിനാസ്പദമായ സംഭവം. അനാഥാലയത്തിൽ താമസിച്ച് പഠിച്ചിരുന്ന കുട്ടി ഓണാവധിക്ക് വീട്ടിലെത്തിയപ്പോൾ അമ്മ സ്ഥലത്തില്ലാത്ത സമയത്ത് നിരവധി തവണ ഇയാളുടെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതുപോലെ സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിരുന്നു. ചെറുതുരുത്തി പൊലീസാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.