ജലസംരക്ഷണ പ്രതിജ്ഞയുമായി വിദ്യാർഥികൾ

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ജലദിന പരിപാടി നടത്തി. തണ്ണീർ തടങ്ങൾ നിലനിർത്തുക എന്ന സന്ദേശവുമായി ഹരിതസേന വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്. വില്ലൂർ വലിയ തോട്ടിലിറങ്ങി വിദ്യാർഥികൾ ജലാശയ സംരക്ഷണ പ്രതിജ്ഞയെടുത്തു. അധ്യാപകൻ സി. അബ്ദുൽ നാസർ പ്രതിജ്ഞ ചൊല്ലി. വിദ്യാർഥികളായ കെ. ഫാത്തിമ ഫർഹാന, എ. ഫാത്തിമ നസ്റീന, പി. ഷബീബ്, കെ. ജാസിം, അധ്യാപകരായ എൻ.കെ. ഫൈസൽ, കെ. ജൗഹർ, വി.ആർ. ഷൈനി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.