മൈത്ര പാലത്തിൽനിന്ന് മാലിന്യം വലിച്ചെറിയൽ പതിവാകുന്നു

അരീക്കോട്: മൈത്ര പാലത്തിൽനിന്ന് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. വ്യാഴാഴ്ച രാത്രി 8.45ന് പാലത്തിൽനിന്ന് ചാലിയാറിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. രണ്ട് ഇതര സംസ്ഥാനക്കാരടങ്ങിയ നാലംഗ സംഘത്തെയാണ് ഗുഡ്സ് ജീപ്പ് അടക്കം പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മൈത്ര ഭാഗത്തെ ഊടുവഴിയിലും മറ്റുമായി അരീക്കോട്ടെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ തളളിയത് നാട്ടുകാർ ഇടപെട്ട് നീക്കം ചെയ്യിപ്പിച്ചിരുന്നു. മാലിന്യംവലിച്ചെറിയുന്നവരെ തടയാൻ ജാഗ്രത സമിതി രൂപവത്കരിക്കുമെന്ന് വാർഡ് മെംബർ കെ. അനൂപ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.