തിരുമാന്ധാംകുന്ന്​ ഒരുങ്ങി; നാളെ പൂരം പുറപ്പാട്​

പെരിന്തൽമണ്ണ: 11 നാൾ നീളുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ശനിയാഴ്ച തുടക്കമാകും. ഏപ്രിൽ മൂന്ന് വരെയാണ് പൂരാഘോഷം. ഒരുക്കങ്ങൾ പൂർത്തിയായി. സുരക്ഷക്രമീകരണങ്ങളും ശക്തമാക്കി. ഭഗവതിക്കും ഭഗവാനും ഒരേസമയം ഉത്സവം നടക്കുന്നെന്നതാണ് തിരുമാന്ധാംകുന്നിലെ പ്രത്യേകത. ഭഗവതിക്ക് പടഹാദി, ധ്വജാദി, അംഗുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ 11 ദിവസെത്തയും ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസത്തെയും ചടങ്ങുകളോടെയാണ് ഉത്സവം ചിട്ടപ്പെടുത്തിയിട്ടുള്ളത്. പടഹാദി മുറയിൽ രണ്ടുദിവസം കഴിഞ്ഞ് മൂന്നാം നാൾ ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും ഭഗവാന് കിഴേക്കനടയിലെ സ്വർണക്കൊടിമരത്തിലും ഒരേസമയം കൊടിയേറ്റം നടക്കും. കൊടിയേറ്റത്തോടെയാണ് ധ്വജാദി മുറയിലുള്ള ചടങ്ങുകൾ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരനാളിൽ ഒരു ആറാട്ടുമാണുള്ളത്. എട്ടാം ദിവസമാണ് രണ്ട് ദേവൈചതന്യങ്ങൾക്കും ഒരേസമയം ആറാട്ട് നടത്തുക. പൂരാഘോഷത്തിന് മുന്നോടിയായി എട്ടുദിവസം നീണ്ട ദ്രവ്യകലശം വ്യാഴാഴ്ച സമാപിച്ചു. മാർച്ച് 15ന് ആരംഭിച്ച ദ്രവ്യകലശ കർമങ്ങൾ ശിവന് സഹസ്രകലശത്തോടെയാണ് സമാപിച്ചത്. ശിവന് ഉഷപൂജ, സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയവയാണ് എട്ടാംനാളിലെ ദ്രവ്യകലശ കർമങ്ങൾ. പൂരത്തി​െൻറ തലേനാളായ വെള്ളിയാഴ്ച മഹാഗണപതി ഹോമം, ൈവകീട്ട് ലളിതസഹസ്രനാമ ലക്ഷാർച്ചന, പാർവതി കൃഷ്ണ​െൻറ സംഗീതകച്ചേരി, രാത്രി എട്ടിന് രോഹിണിപാട്ട് എന്നിവയുണ്ടാകും. പൂരത്തി​െൻറ ആദ്യദിനമായ ശനിയാഴ്ച രാവിലെ ക്ഷേത്രാങ്കണത്തിൽ സരോജിനി നങ്ങ്യാരമ്മ നങ്ങ്യാർകൂത്ത് അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.